അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നു കൂ​ട്ടി​ല്ലെ​ന്ന് ന​വാ​ഗ​ത വോ​ട്ട​ർ​മാ​ർ
Monday, March 18, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ടു ചെ​യ്യാ​ൻ പോ​കു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് രാ​ഷ്ട്രീ​യ​ക്കാ​രെ അ​ത്ര​ക​ണ്ടു വി​ശ്വ​സ​മി​ല്ല. അ​ക്ര​മ​വും ഹ​ർ​ത്താ​ലു​ക​ളും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളും ക​പ​ട മ​തേ​ത​ര​ത്വ​വാ​ദ​വു​മെ​ല്ലാം രാ​ഷ്ട്രീ​യ​ക്കാ​രു​ടെ മു​ഖ​മു​ദ്ര​യാ​ണെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം.
രാ​ഷ്ട്രീ​യ​ത്തോ​ടു ത​ന്നെ വെ​റു​പ്പാ​ണെ​ന്ന മ​ട്ടി​ലാ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ന​വാ​ഗ​ത വോ​ട്ട​ർ​മാ​ർ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ജ​ന​വി​ധി 2019 സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​തി​ക​രി​ച്ച​ത്.കാ​ന്പ​സു​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ക്ര​മ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും അ​വ​രു​ടെ മ​ന​സ് മ​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും പി​ന്നാ​ലെ​യു​ള്ള ഹ​ർ​ത്താ​ലും സം​ഘ​ർ​ഷ​വു​മെ​ല്ലാം വെ​റു​പ്പാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളോ​ടു നീ​തി പു​ല​ർ​ത്താ​റി​ല്ല. പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള്ള രാ​ഷ്ട്രീ​യ​ക്കാ​രു​ടെ വി​ധേ​യ​ത്വ​വും ക​ട​പ്പാ​ടും ത​ന്നെ സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​ർ പൊ​തു​സ​മൂ​ഹ​ത്തി​ന് ഒ​രു ബാ​ധ്യ​ത​യ​ല്ലേ, എ​വി​ടേ​ക്കെ​ങ്കി​ലും പോ​കാ​നോ പ​രീ​ക്ഷ​യെ​ഴു​താ​നോ പോ​കു​ന്പോ​ൾ മി​ന്ന​ൽ ഹ​ർ​ത്താ​ൽ, വ​ഴി ത​ട​യ​ൽ, ഇ​തൊ​ക്കെ സ​ഹി​ക്കേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​മാ​ണ്.മ​തേ​ത​ര​ത്വം പ്ര​സം​ഗി​ക്കു​ക​യും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​ക​ട​മാ​യ സാ​മു​ദാ​യി​ക​മാ​യ വേ​ർ​തി​രി​വ് കാ​ട്ടു​ക​യും ചെ​യ്യു​ന്ന​തി​ലെ രാ​ഷ്ട്രീ​യ ത​ട്ടി​പ്പ് തി​രി​ച്ച​റി​യ​ണ​മെ​ന്ന് യു​വ​വോ​ട്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ൾ നാ​ട്ടി​ൽ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന അ​ഭി​പ്രാ​യ​വും ഇ​വ​ർ​ക്കു​ണ്ട്.യു​വ​സ​മൂ​ഹ​ത്തി​ന്‍റെ അ​രാ​ഷ്ട്രീ​യ വാ​ദ​ത്തെ ശ​ക്തി​യു​ക്തം എ​തി​ർ​ക്കു​ന്ന​തി​ൽ യു​വ​രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി.
ഒ​പ്പം അ​ക്ര​മ​രാ​ഷ്ട്രീ​യം ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ യു​വ​സ​മൂ​ഹം ഉ​യ​ർ​ത്തു​ന്ന അ​രാ​ഷ്ട്രീ​യ​വാ​ദ​ത്തോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ് കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, യു​വ​മോ​ർ​ച്ച ജി​ല്ലാ​സെ​ക്ര​ട്ട​റി വി​ഷ്ണു മോ​ഹ​ൻ എ​ന്നി​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്.
രാ​ഷ്ട്രീ​യ​ക്കാ​ർ പ്ര​തി​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നീ​തി​യു​ക്ത​മാ​യ സ​മൂ​ഹ​മാ​ണ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ല​ക്ഷ്യം. ഭ​ര​ണ​വും പ്ര​തി​പ​ക്ഷ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ്, കോ​ന്നി മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടേ​താ​യ കാ​ഴ്ച​പ്പാ​ട്...

ന​രേ​ന്ദ്ര​മോ​ദി അ​ധി​കാ​ര​ത്തി​ൽ നി​ന്നു മാ​റ​ണ​മെ ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കു​ണ്ടെ​ങ്കി​ലും എ​ന്തു വി​ശ്വ​സി​ച്ചാ​ണ് ഞ​ങ്ങ​ൾ സി​പി​എ​മ്മി​നു വോ​ട്ടു ചെ​യ്യു​ന്ന​തെ​ന്നും ച​ർ​ച്ച​യ്ക്കു തു​ട​ക്ക​മി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ സ​ന്ദീ​പ് ചോ​ദി​ച്ചു.
ജ​യി​ച്ചാ​ൽ നി​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നൊ​പ്പ​മാ​യി​രി​ക്കി​ല്ലേ​യെ​ന്നും സ​ന്ദീ​പ് എ​ൽ​ഡി​എ​ഫി​നോ​ട് ആ​രാ​ഞ്ഞു.​
തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ പൊ​ള്ള​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ഇ​തി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്നും കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ റി​ജോ പ​റ​ഞ്ഞു.
കാ​ന്പ​സു​ക​ളി​ൽ കു​ട്ടി​ക​ളോ​ടൊ​പ്പം നി​ൽ​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ക​ഴി​യാ​തെ വ​രു​ന്പോ​ഴാ​ണ് ത​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തെ ത​ന്നെ വെ​റു​ക്കു​ന്ന​തെ​ന്നും ഷോ ​കാ​ണി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് പ​ല​പ്പോ​ഴും കാ​ന്പ​സ് രാ​ഷ്ട്രീ​യ​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ടാ​യി.
പ്രി​ൻ​സി​പ്പ​ലി​നെ ത​ല്ലു​ന്ന​തും അ​ധി​കാ​ര​ത്തി​ന്‍റെ ബ​ല​ത്തി​ൽ കാ​ട്ടു​ന്ന കോ​പ്രാ​യ​ങ്ങ​ളും രാ​ഷ്ട്രീ​യ​ത്തോ​ടു ത​ന്നെ വെ​റു​പ്പ് ഉ​ള​വാ​ക്കു​ന്നു .
രാ​ഷ്ട്രീ​യ​ത്തോ​ടു ത​ങ്ങ​ൾ​ക്ക് നി​സം​ഗ​ത​യി​ല്ലെ​ങ്കി​ലും അ​ക്ര​മ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​ര​ത്തി​ൽ ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ ലി​റ്റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ഷ്ട്രീ​യ​മെ​ന്നാ​ൽ അ​ക്ര​മം എ​ന്നു ധ​രി​ച്ചു​വ​ച്ചി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് കോ​ന്നി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ അ​രു​ണ്‍ ആ​ർ. നാ​യ​ർ. ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ പു​റ​ത്തി​റ​ക്കി ഗു​ണ്ടാ​പ്പ​ണി ന​ട​ത്തി​ച്ച് വീ​ണ്ടും ജ​യി​ലി​ലാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യ​ക്കാ​രു​ടേ​തെ​ന്ന് എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ അ​ഭി​ജി​ത്.
പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ ചി​ല മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​വ​രെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​ന്നു​കൂ​ടെ - അ​ഭി​ജി​ത് ആ​രാ​ഞ്ഞു.​
നാ​ട്ടി​ലെ ഓ​രോ പ്ര​ശ്ന​ങ്ങ​ളും കാ​ന്പ​സു​ക​ളി​ലേ​ക്കും വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് കാ​വ്യ ഓ​മ​ന​ക്കു​ട്ട​ൻ.
ഹ​ർ​ത്താ​ലും പ​ണി​മു​ട​ക്കും കാ​ര​ണം ജ​നം വ​ല​യേ​ണ്ടി​വ​രു​ന്ന​ത് രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ചെ​യ്തി​ക​ൾ മൂ​ല​മ​ല്ലേ​യെ​ന്ന് പു​ല​രി പ്ര​സാ​ദ്.
രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ പ​ര​സ്പ​രം താ​ഴ്ത്തി​ക്കെ​ട്ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് അ​തു​ല്യ നാ​യ​ർ.
അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ എ​തി​ർ​ത്ത് മോ​ട്ടി മോ​ന​ച്ച​ൻ, ഋ​ഷി​കേ​ശ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്തെ​ത്തി.
യു​വ​ജ​ന​നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ മു​ന്ന​ണി​ക​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​വെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​തു​മി​ല്ല.