കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, March 18, 2019 10:38 PM IST
പാ​ല​ക്കാ​ട്: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. മു​ണ്ടൂ​ർ കാ​ര​ക്കാ​ട് കീ​ഴ്പ്പാ​ടം കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ പ്ര​സാ​ദാ​ണ്(21) മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​രാ​യ കൊ​ടി​ക്കു​ന്നി​ൽ ഹൗ​സ് വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ പ്ര​ശാ​ന്ത്(21), സു​ജി​ത്ത് (23) എ​ന്നി​വ​ർ​ക്ക് പ​രിക്കേ​റ്റു. ഇ​തി​ൽ പ്ര​ശാ​ന്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് മൂ​ണ്ടൂ​ർ എം ​ഇ​എ​സ് ഐ.​ടി.​ഐ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ഉ​ട​നെ ത​ന്നെ മൂ​വ​രെ​യും തൃ​ശൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ്ര​സാ​ദ് ഇ​ന്ന​ലെ രാ​വി​ലെ 11മ​ണി​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ബ​സ് ക്ലീ​ന​റാ​ണ് പ്ര​സാ​ദ്. കോ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.