പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ പ​ട്ടി​ക നാ​ളെ കൈ​മാ​റും
Monday, March 18, 2019 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ അ​വ​സാ​ന​പ​ട്ടി​ക നാ​ളെ ക​ള​ക്ട​ർ​ക്കു കൈ​മാ​റും. ഇ​ന്ന​ലെ ജി​ല്ല​യി​ലെ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തെ ക്ര​മ​സ​മാ​ധാ​ന പാ​ല​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ചു ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ല്കി. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളെ സെ​ൻ​സി​റ്റീ​വ്, വ​ൾ​ന​റ​ബി​ൾ, ക്രി​റ്റി​ക്ക​ൽ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചു​കൊ​ണ്ട് പോ​ലീ​സ് ത​യാ​റാ​ക്കി​യ ലി​സ്റ്റ് യോ​ഗം പ​രി​ഗ​ണി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി അ​വ​സാ​ന പ​ട്ടി​ക​യാ​ണ് നാ​ളെ കൈ​മാ​റാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്. ജി​ല്ല​യി​ൽ ആ​യു​ധ ലൈ​സ​ൻ​സ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ത് തി​രി​ച്ചേ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച എ​ഡി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി കൂ​ടാ​നും നി​ർ​ദേ​ശം ന​ൽ​കി. കേ​ന്ദ്ര സേ​ന സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ടും ഉ​ട​ൻ ത​യാ​റാ​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ സ്ക്വാ​ഡു​ക​ളി​ലേ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. വി​വി പാ​റ്റ് മെ​ഷീ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ സു​ഗ​മ​മാ​യ നീ​ക്ക​ത്തി​ന് ആ​വ​ശ്യ​മാ​യ സേ​ന​യെ നേ​ര​ത്തെ ത​ന്നെ ത​യാ​റാ​ക്കി നി​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ പ​ട്ടി​ക പൂ​ർ​ണ​മാ​യാ​ൽ അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം.​ടോ​മി, ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ഡി​എം ഐ. ​അ​ബ്ദു​ൾ സ​ലാം, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തി​ൽ എ​സ്. നാ​ഥ്, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.