ജ​ല​മൂ​റ്റ​ൽ ത​കൃ​തി, പി​ടി​കൂ​ടാ​ൻ ജ​ല​അ​ഥോ​റി​റ്റി
Monday, March 18, 2019 10:40 PM IST
എ​ട​ത്വ: ജ​ല അ​ഥോ​റി​റ്റി ജ​ലം ഉൗ​റ്റു​ന്ന​തി​നെ​തി​രേ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ നി​ര​വ​ധി ഗു​ണ​ഭോ​ക്താ​ക്ക​ൾ കു​ടു​ങ്ങി.
പി​ഴ​യ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ഗു​ണ​ഭോ​ക്താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. മൂ​ന്നു ദി​വ​സ​മാ​യി ത​ല​വ​ടി, ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 12 ഓ​ളം ഗാ​ർ​ഹി​ക, ഗാ​ർ​ഹി​കേ​ത​ര ഗു​ണ​ഭോ​ക്താ​ക്ക​ളെ പി​ടി​കൂ​ടി.
മ​ണ്ണി​ന​ടി​യി​ൽ വ​ൻ ടാ​ങ്കു​ക​ൾ ഒ​ളി​പ്പി​ച്ചും കി​ണ​റു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ചോ​ർ​ത്തി​യും മോ​ട്ടോ​ർ ടാ​പ്പി​ലേ​ക്ക് നേ​രി​ട്ട് ഘ​ടി​പ്പി​ച്ചു​മാ​ണ് ശു​ദ്ധ​ജ​ലം ചൂ​ഷ​ണം ചെ​യ്തി​രു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി​യു​ടെ എ​ട​ത്വ, കി​ട​ങ്ങ​റ സ​ബ്ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ സ്പെ​ഷ​ൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് ജ​ലം ഉൗ​റ്റ​ൽ അ​ന്വ​ഷി​ക്കു​ന്ന​ത്.
പൈ​പ്പു​ലൈ​ൻ തു​ര​ന്ന് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ചോ​ർ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ട​ത്വ കോ​ഴി​മു​ക്ക് സ്വ​ദേ​ശി പി​ഴ​യ​ട​യ്ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി ഗാ​ർ​ഹി​കേ​ത​ര അ​നു​മ​തി എ​ടു​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.