വാ​ർ​ഷി​ക സ​മ്മേ​ള​നം
Monday, March 18, 2019 10:40 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ ആ​ദ്യ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ദ്യാ​ല​യ​മാ​യ എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ 131-ാമ​ത് വാ​ർ​ഷി​ക​വും ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും റി​ഥം-2019 എ​ന്ന പേ​രി​ൽ ന​ട​ത്തി. മാ​നേ​ജ​ർ ഫാ ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് ഒ​ളി​ന്പ്യ​ൻ സെ​ബാ​സ്റ്റ്യ​ൻ സേ​വ്യ​ർ, ത​ല​വ​ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​കെ. രാ​മ​കൃ​ഷ്ണ​ൻ, ബി​പി​ഒ വി. ​ബി​ജു, പ്ര​ധാ​ന​ധ്യാ​പി​ക ബീ​നാ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ്, സ്കൂ​ൾ ലീ​ഡ​ർ ജീ​വ​ൻ ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെം ​ഓ​ഫ് സെ​ന്‍റ് മേ​രീ​സ് ആ​യി കൃ​പാ ശ്യാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു.