സൂ​ര്യ​താ​പ​മേ​റ്റു
Monday, March 18, 2019 10:41 PM IST
മ​ങ്കൊ​ന്പ്: എ​ൻ​ജി​ൻ വ​ള്ളം ഓ​ടി​ക്കു​ന്ന​തി​നി​ടെ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ കോ​ലോ​ടി​ത്ത​റ ത​ങ്ക​ച്ച​നു സൂ​ര്യ​താ​പ​മേ​റ്റു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ത്തി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണു കൈ​ന​ക​രി​യി​ലെ​ത്തി​യ​ത്. പു​റ​ത്ത് അ​സ​ഹ്യ​മാ​യ നീ​റ്റ​ൽ അ​നു​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നു ഷ​ർ​ട്ട് അ​ഴി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണു ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ​താ​യി ക​ണ്ടെ​ത്തി​യ​ത്.
എ​ട​ത്വ: ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ത​ല​വ​ടി പെ​രു​വാ​പ​റ​ന്പ് വ​ത്സ​മ്മ​യ്ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പൊ​ടി​യാ​ടി ജം​ഗ​ഷ്നി​ൽ ലോ​ട്ട​റി വി​ല്പ​ന​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

​സ്വീ​ക​ര​ണം ന​ൽ​കി

ചേ​ർ​ത്ത​ല: അ​ച്ചി​ന​കം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​ത്തി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു ബ​ണ്ട് റോ​ഡി​ൽ തി​രു​ശേ​ഷി​പ്പി​നു സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ അ​ച്ചി​ന​കം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ​ത്തി​ച്ച തി​രു​ശേ​ഷി​പ്പ് വി​കാ​രി ഫാ. ​സ​നു പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു.