ഗു​ണ്ടാ​ആ​ക്ര​മ​ണം: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Monday, March 18, 2019 10:41 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ടൗ​ണി​ൽ വ​ഴി​ച്ചേ​രി ഭാ​ഗ​ത്തു ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പു​ന്ന​പ്ര വ​ള​പ്പി​ൽ വീ​ട്ടി​ൽ പ​ട്ടാ​ളം എ​ന്നു വി​ളി​ക്കു​ന്ന സ​നീ​ർ (30), സ​ക്ക​റി​യ വാ​ർ​ഡി​ൽ തോ​ട്ടു​ങ്ക​ൽ പു​ര​യി​ടം മാ​ണി എ​ന്നു വി​ളി​ക്കു​ന്ന ഫൈ​സ​ൽ (30), വ​ലി​യ​കു​ളം വാ​ർ​ഡി​ൽ മു​സ്ലിം പ​ള്ളി​ക്കു സ​മീ​പം കീ​പ്പ​ർ എ​ന്നു വി​ളി​ക്കു​ന്ന ശി​ഹാ​ബ് (40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പു​ന്ന​പ്ര സ്വ​ദേ​ശി മ​ൻ​സൂ​റി(30) നെ ​വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ നോ​ർ​ത്ത് പോ​ലീ​സാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 11നു ​രാ​ത്രി ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം . രാ​ത്രി ബൈ​ക്കു​ക​ളി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ ത​ല​യ്ക്കും, ഇ​രു കൈ​ക​ൾ​ക്കും, കാ​ലി​ലും വെ​ട്ടി പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് മൂ​വ​രും. കൊ​ല​പാ​ത​ക​ശ്ര​മം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ലി​രി​ക്കു​ന്ന​ത്.
ര​ണ്ടാം പ്ര​തി ജ​യി​ൽ ശി​ക്ഷ​യ്ക്കു ശേ​ഷം ഒ​രാ​ഴ്ച മു​ന്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ കാ​ടി​നു​ള്ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ളി​യി​ടം വ​ള​ഞ്ഞു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. നോ​ർ​ത്ത് സി​ഐ രാ​ജ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്ഐ വി​ബി​ൻ​ദാ​സ്, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, ബി​നു, ഷൈ​ജു, പോ​ൾ, സ​ലിം, സ​ജീ​വ്, സ​തീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്തു.