അട്ടപ്പാടിയിൽ പ​തി​നാ​യി​ര​ത്തോളം ഹെ​ക്ട​ർ കാ​ട് ക​ത്തി​ന​ശി​ച്ചു
Monday, March 18, 2019 10:52 PM IST
അ​ഗ​ളി: ആ​ഴ്ച​ക​ളാ​യി അ​ട്ട​പ്പാ​ടി​യി​ൽ തു​ട​രു​ന്ന അ​ഗ്നി​ബാ​ധ​യി​ൽ പ​തി​നാ​യ​ത്തി​ലേ​റെ ഹെ​ക്ട​ർ കാ​ടു ക​ത്തി​ന​ശി​ച്ചു. മ​നു​ഷ്യ​നി​ർ​മി​ത അ​ഗ്നി​ബാ​ധ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലേ​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സൈ​ല​ന്‍റ് വാ​ലി ബ​ഫ​ർ സോ​ണി​നോ​ടു ചേ​ർ​ന്നു റി​സ​ർ​വ് വ​ന​ത്തി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി.

മ​ല്ലീ​ശ്വ​ര​ൻ​മു​ടി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സ​വും ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. മു​ക്കാ​ലി, ഗോ​ട്ടി​യാ​ർ​ക​ണ്ടി, അ​ബ്ബ​ന്നൂ​ർ, ബ​ന്ത​വ​ട്ടി, താ​ഴെ തു​ടു​ക്കി, മേ​ലെ​തു​ടു​ക്കി, അ​പ്പ​ർ​ഭ​വാ​നി, ത​മി​ഴ്നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​പ​ട​രു​ക​യാ​ണ്.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ കൃ​ഷ്ണ​വ​ന​വും അ​ഗ്നി​വി​ഴു​ങ്ങി. ഷോ​ള​യൂ​രി​ൽ മൂ​ച്ചി​ക്ക​ട​വ് കു​ത്ത​ന​ടി ച​ന്ദ​ന​സം​ര​ക്ഷി​ത​മേ​ഖ​ല​യും കോ​ട്ട​മ​ല, ചാ​വ​ടി​യൂ​ർ, പെ​ട്ടി​ക്ക​ൽ, മി​ന​ർ​വ പ്ര​ദേ​ശ​ങ്ങ​ളും ക​ത്തി​ചാ​ന്പ​ലാ​യി.

അ​ട്ട​പ്പാ​ടി അ​ണ​ക്കെ​ട്ടി​നാ​യി സ​ർ​ക്കാ​ർ പൊ​ന്നി​ൻ​വി​ല കൊ​ടു​ത്ത ഭൂ​മി​യി​ൽ മൂ​ന്നു​ദി​വ​സ​മാ​യി അ​ഗ്നി​ബാ​ധ തു​ട​രു​ക​യാ​ണ്.

അ​ക്വ​യ​ർ ചെ​യ്ത ഭൂ​മി​യു​ടെ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് തീ​പ​ട​ർ​ന്ന് വ​ൻ​കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. അ​ട്ട​പ്പാ​ടി​യി​ലെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന പ​ദ്ധ​തി​യി​ൽ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​കെ ക​ത്തി​യ​മ​രു​ക​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് ജ​ന്തു​ജാ​ല​ങ്ങ​ളും വൃ​ക്ഷ​ല​താ​ദി​ക​ളും സ്പീ​ഷ്യ​സു​ക​ളും ന​ശി​ച്ചു​ക​ഴി​ഞ്ഞു.

കാ​ടു​ക​ത്ത​ൽ ത​ട​യാ​ൻ വ​നം​വ​കു​പ്പ് യാ​തൊ​രു മു​ൻ​ക​രു​ത​ലു​മെ​ടു​ക്കാ​തി​രു​ന്ന​താ​ണ് അ​നി​യ​ന്ത്രി​ത​മാ​യി തീ​പ​ട​രാ​നി​ട​യാ​ക്കി​യ​ത്. ഫ​ണ്ടി​ല്ലാ​ത്ത​താ​ണ് മു​ൻ​ക​രു​ത​ലി​ന് ത​ട​സ​മാ​യ​തെ​ന്നാ​ണ് വ​നം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഒ​രു​ത​വ​ണ വെ​ള്ള​വു​മാ​യി തീ ​അ​ണ​യ്ക്കാ​നെ​ത്തി​യെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല. സൈ​ല​ന്‍റ് വാ​ലി​ക്കു​സ​മീ​പം മ​ല്ലീ​ശ്വ​ര​മു​ടി​യു​ടെ താ​ഴ് വ​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യ​ത്.

മ​ല്ലീ​ശ്വ​ര​മു​ടി​യു​ടെ മ​റു​ഭാ​ഗ​ത്ത് ഇ​പ്പോ​ഴും തീ ​ആ​ളി​പ​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
തീ​പി​ടി​ത്ത​വും ഉ​ഷ്ണ​ക്കാ​റ്റും മ​നു​ഷ്യ​രെ​യും സ​ഹ​ജീ​വി​ക​ളെ​യും ഒ​രേ​പോ​ലെ ബാ​ധി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന നീ​ർ​ച്ചാ​ലു​ക​ൾ​വ​രെ വ​റ്റി​ക്ക​ഴി​ഞ്ഞു. കു​ടി​നീ​രി​നാ​യി ഉ​ര​ഗ​വ​ർ​ഗ​വും പ​റ​വ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ജ​ന്തു​ജാ​ല​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

കാ​ട്ടി​ൽ​നി​ന്ന് വി​ഷ​പാ​ന്പു​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ളും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യാ​ണ്.