അ​ട്ട​പ്പാ​ടി​യി​ൽ 22,23 തി​യ്യ​തി​ക​ളി​ൽ വോ​ട്ടി​ങ്ങ് ബോ​ധ​വ​ത്ക​ര​ണം; കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​രു​വ് നാ​ട​കം
Monday, March 18, 2019 10:52 PM IST
പാലക്കാട്: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ന്‍റെ (സ്വീ​പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ 22,23 തി​യ്യ​തി​ക​ളി​ലാ​യി വോ​ട്ടി​ങ്ങ് ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​രു​വു​നാ​ട​കം സം​ഘ​ടി​പ്പി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എം.​ബി. ഗി​രീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ലോ​ച​ന​യോ​ഗം ചേ​ർ​ന്നു. പു​തൂ​ർ, അ​ഗ​ളി, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് തെ​രു​വ്നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ക. 22ന് ​രാ​വി​ലെ 10.30ന് ​പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ള്ളി ആ​ൽ​ത്ത​റ, 11.30ന് ​എ​ല​ച്ചി​വ​ഴി ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, വൈ​കി​ട്ട് 4ന് ​അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉൗ​ളി​ക്ക​ട​വ്, 23ന് ​രാ​വി​ലെ 10.30ന് ​ന​ക്കു​പ്പ​തി കോ​ള​നി, ഉ​ച്ച​യ്ക്ക് 2ന് ​ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ത്ത​റ, വൈ​കി​ട്ട് 4.30ന് ​ഷോ​ള​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​ട​കം അ​ര​ങ്ങേ​റു​ക. ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റി​ന്‍റെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ർ​ഡി​ഒ ആ​ർ. രേ​ണു, ഇ​ല​ക്ഷ​ൻ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ല​ളി​ത്ബാ​ബു, കു​ടും​ബ​ശ്രീ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ പി. ​സെ​യ്ത​ല​വി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​മോ​ഹ​ൻ​ദാ​സ്, ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ​മാ​ത്യു, ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എം. ​മ​ല്ലി​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​രി​ശീ​ല​നം ന​ട​ത്തി

പാലക്കാട്: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. മേ​ഴ്സി കോ​ളെ​ജി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥാ​നാ​ർ​ത്ഥി​ക​ൾ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത് മു​ത​ൽ വോ​ട്ടെ​ടു​പ്പ് വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ സ്റ്റേ​റ്റ് ലെ​വ​ൽ മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ ക്ലാ​സെ​ടു​ത്തു.

മാ​ർ​ച്ച് 28 മു​ത​ൽ ഏ​പ്രി​ൽ നാ​ല് വ​രെ​യാ​ണ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഏ​പ്രി​ൽ അ​ഞ്ചി​ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ യോ​ഗ്യ​ത, അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ചും ഏ​തൊ​ക്കെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​യോ​ഗ്യ​രാ​ക്കാം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്തെ​ല്ലാം എ​ന്നി​വ സം​ബ​ന്ധി​ച്ചും ക്ലാ​സി​ൽ പ്ര​തി​പാ​ദി​ച്ചു. പോ​സ്റ്റ​ൽ ബാ​ല​റ്റ് സി​സ്റ്റ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി.​എ.​ഷാ​ന​വാ​സ് ഖാ​ൻ വി​ശ​ദീ​ക​രി​ച്ചു. കൂ​ടാ​തെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​ൻ, വി​വി​പാ​റ്റ്, വോ​ട്ടെ​ടു​പ്പ് ദി​വ​സ​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം എ​ന്നി​വ​യെ​ക്കു​റി​ച്ചും ക്ലാ​സു​ക​ൾ ന​ൽ​കി. കെ.​ര​തീ​ഷ്, സെ​യ്ദ് മു​ഹ​മ്മ​ദ്, കെ.​പി.​ര​മേ​ഷ്, എം.​സു​രേ​ഷ്, പി.​എ​ൻ.​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.