കെ.​എ​സ്.​മ​ണി സി​ൻ​ഡി​ക്കേ​റ്റ് മെ​ംബർ
Monday, March 18, 2019 10:52 PM IST
പാ​ല​ക്കാ​ട്: ബി​സി​ന​സു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എ​സ്.​മ​ണി​യെ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​റാ​യി ഗ​വ​ർ​ണ​ർ നോ​മി​നേ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​ഇ​പി​സി ഇ​ന്ത്യ ദ​ക്ഷി​ണ മേ​ഖ​ല ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യും അ​തി​നു​മു​ന്പ് നാ​ലു​വ​ർ​ഷ​മാ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.
ക​യ​റ്റു​മ​തി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 2013ൽ ​അ​ൾ​ജീ​രി​യ, സെ​ന​ഗ​ല്, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​യി​ലെ 24 ക​യ​റ്റു​മ​തി​ക്കാ​ർ അ​ട​ങ്ങി​യ സം​ഘ​ത്ത​ല​വ​നാ​യി​രു​ന്നു.
ക​യ​റ്റു​മ​തി​ക്കു ദേ​ശീ​യ, മേ​ഖ​ല അ​വാ​ർ​ഡു​ക​ൾ നേ​ടി​യ പാ​ല​ക്കാ​ട്ടെ സ്ഥാ​പ​ന​മാ​യ അ​റ്റ്ല​സ് മെ​ഷീ​ൻ ടൂ​ൾ​സി​ന്‍റെ ചീ​ഫ് എ​ക്സി​കു​ട്ടീ​വ്, മ​ല​ബാ​ർ എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, എ​ണ്ണ​പ്പാ​ടം മി​ൽ​ക്ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, ഇ​ൻ​ഡെ​ക്സ്പൊ കേ​ര​ള ചെ​യ​ർ​മാ​ൻ എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ക്കു​ന്നു.
ഓ​ൾ ഇ​ന്ത്യാ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യം​ഗം, പാ​ല​ക്കാ​ട് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സി​ൽ​വ​ർ ജൂ​ബി​ലി പ്ര​സി​ഡ​ന്‍റ്, മി​ൽ​മ മ​ല​ബാ​ർ റീ​ജ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ൽ​ക്ക് യൂ​ണി​യ​ൻ ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ, റോ​ട്ട​റി ജി​ല്ല 3200 റീ​ജി​യ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ, കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചി​രു​ന്നു.