യോ​ഗം ന​ട​ത്തി
Monday, March 18, 2019 10:52 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത്പ​ദ്ധ​തി​പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നു കൗ​ണ്‍​സി​ൽ ഹാ​ളി​ൽ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽയോ​ഗം ചേ​ർ​ന്നു.

ക​ണ്‍​വ​ൻ​ഷ​ൻ

പാ​ല​ക്കാ​ട്: സ​പ്ലൈ​കോ​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ​യും പാ​ക്കിം​ഗ് ജീ​വ​ന​ക്കാ​രു​ടെ​യും വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ജോ​ലി സ്ഥി​ര​ത ഉ​റ​പ്പി​ക്ക​ണ​മെ​ന്നും യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​കെ.​അ​ച്യു​ത​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സ​തീ​ഷ് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.
സംസ്ഥാന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​മ​ണി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​രാ​മ​പ്ര​സാ​ദ്, മാ​ധ​വ​ൻ,അ​നൂ​പ് പ്ര​സം​ഗി​ച്ചു.

നി​യ​മി​ക്കും

മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബൂ​ത്ത് ഡ്യൂ​ട്ടി​ക്കാ​യി സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കും. വി​മു​ക്ത​ഭ​ടന്മാർ, എ​സ്പി​സി​മാ​ർ, എ​ൻ​സി​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രും പ​തി​നെ​ട്ടു വ​യ​സ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. ഫോ​ണ്‍: 9497 919 901.