ഇ​ല​ക്ഷ​ൻ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നൂ​ത​ന ആ​ശ​യ​ങ്ങ​ളു​മാ​യി ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സും
Monday, March 18, 2019 10:52 PM IST
പാ​ല​ക്കാ​ട്: ആ​സ​ന്ന​മാ​യ ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും , വോ​ട്ട​വ​കാ​ശം ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്നും , യു​വ വോ​ട്ട​ർ​മാ​രു​ടെ മു​ഴു​വ​ൻ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി പാ​ല​ക്കാ​ട് അ​ഗ​ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റും സം​യു​ക്ത​മാ​യി നൂ​ത​ന വോ​ട്ടേ​ഴ്സ് ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഉൗ​രു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ, വി​വി പാ​റ്റ് , ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള ല​ഖു​ലേ​ഖ​ക​ൾ എ​ന്നി​വ​യു​മാ​യി കു​ട്ടി​ക​ൾ വോ​ട്ട​ർ​മാ​രു​ടെ അ​ടു​ത്ത് നേ​രി​ട്ടെ​ത്തി തി​ര​ഞ്ഞ​ടു​പ്പി​നെ​ക്കു​റി​ച്ചു ആ​ശ​യ​വി​നി​മ​യം ന​ട​ത്തും . പാ​ല​ക്കാ​ടു ജി​ല്ലാ ഇ​ല​ക്ഷ​ന് വി​ഭാ​ഗ​വും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ​യും നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് ജി​ല്ലാ മാ​സ്റ്റ​ർ ട്രെ​യ്ന​റു​മാ​യ സ​ത്യ​ൻ ടി​യും ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​സ​ഫ് ആ​ന്‍റ​ണി സി​സി​ലി സെ​ബാ​സ്റ്റ്യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ഉൗ​രു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്
അ​ട്ട​പ്പാ​ടി​യി​ൽ മൂ​ന്നു വി​ഭാ​ഗം ആ​ദി​വാ​സി​സ​മൂ​ഹ​മു​ണ്ട് കു​റു​ന്പ ഇ​രു​ള​ർ മു​തു​ക ഇ​വ​ർ​ക്ക് ത​ന​താ​യ ഉൗ​രു​ഭാ​ഷ​ക​ളു​ണ്ട് മു​തി​ർ​ന്ന​വ​ർ ഭൂ​രി​ഭാ​ഗ​വും അ​വ​രു​ടെ ഭാ​ഷ​യാ​ണ് സം​സാ​രി​ക്കാ​റു​ള്ള​ത്. കു​ട്ടി​ക​ൾ ക്ല​ാസ്സെ​ടു​ക്കു​ന്ന സ​മ​യ​ത്തു ഉൗ​റു​ഭാ​ഷ​യും സാ​ധ​ര​ണ​ഭാ​ഷ​യും സം​സാ​രി​ക്കു​ന്ന​തി​നാ​ൽ നി​വാ​സി​ക​ൾ​ക്ക് ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ എ​ടു​ത്തു​പ​റ​യേ​ണ്ട പ്ര​ത്യേ​ക​ത. കൂ​ടാ​തെ കു​ട്ടി​ക​ളാ​യ​തി​നാ​ൽ ഉൗ​രു​നി​വാ​സി​ക​ൾ​ക്കു ഭ​യ​മോ മ​ടി​യോ കൂ​ടാ​തെ സം​ശ​യ​ദൂ​രീ​ക​ര​ണം ന​ട​ത്താം ക്ളാ​സ്സു​ക​ഴി​ഞ്ഞ​പ്പോ​ൾ കു​ട്ടി​ക​ളും ആ​വേ​ശ​ത്തി​ലാ​ണ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് അ​വ​ർ പ​രി​ശീ​ല​നം ന​ൽ​കി​ക്ക​ഴി​ഞ്ഞു ഇ​നി അ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്ലാ​സെ​ടു​ക്കാ​നും റെ​ഡി​യാ​ണ്.നക്കു​പ്പ​തി ഉൗ​രി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി അ​ഗ​ളി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യി​തു. ഉൗ​രു​മൂ​പ്പ​ൻ ചെ​ല്ല​മൂ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധ​ന്യ​ത്തെ​പ്പ​റ്റി ടി.​സ​ത്യ​ൻ ക്ലാ​സ്സെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജെ​യിം​സ് ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ സി​സി​ലി സെ​ബാ​സ്റ്റ്യ​ൻ, ബീ​ന പ്ര​സം​ഗി​ച്ചു.