മ​ണ്ണാ​ർ​ക്കാ​ട് പൂ​രം ചെ​റി​യ ആ​റാ​ട്ട് ഇ​ന്ന്
Monday, March 18, 2019 10:54 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ ദേ​ശീ​യോ​ത്സ​വ​മാ​യ മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ചെ​റി​യ ആ​റാ​ട്ട് ഇ​ന്ന് ന​ട​ക്കും. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന ചെ​റി​യ ആ​റാ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ക. നാ​ളെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ര​കു​റു​ശ്ശി ഉ​ദ​യ​ർ​കു​ന്ന് ഭ​ഗ​വ​തി​യു​ടെ വ​ലി​യ ആ​റാ​ട്ട് ന​ട​ക്കും .ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പു​റ​മേ അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നു​ള്ള ആ​ദി​വാ​സി സ​മൂ​ഹ​വും മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന് ഭാ​ഗ​മാ​കും.
വ​ലി​യ ആ​റാ​ട്ട് ദി​വ​സം ന​ട​ക്കു​ന്ന ക​ഞ്ഞി പാ​ർ​ച്ച​യി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. ക​ഞ്ഞി പാ​ർ​ച്ച​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ക​ഞ്ഞി കു​ടി​ച്ചാ​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​സു​ഖ​ങ്ങ​ൾ ഒ​ന്നും വ​രു​ക​യി​ല്ല എ​ന്നാ​ണ് ഇ​വി​ട​ത്തു​കാ​രു​ടെ വി​ശ്വാ​സം.
വ​ലി​യ ആ​റാ​ട്ട് ദി​വ​സ​മാ​യ നാ​ളെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ക. പ​തി​വി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ആ​റാ​ട്ടു എ​ഴു​ന്ന​ള്ള​ത്ത് ച​ട​ങ്ങു​ക​ൾ ന​ട​ക്കും. കാ​ല​ത്ത് 9 മ​ണി​ക്ക് തു​ട​ങ്ങി​യ ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ് 12 മ​ണി​യോ​ടെ അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് മാ​ർ​ച്ച് അ​ക​ത്തെ സ്റ്റേ​ജി​ൽ ചാ​ക്യാ​ർ​കൂ​ത്ത് അ​ര​ങ്ങേ​റും. വൈ​കി​ട്ട് ന​ട​ക്കു​ന്ന ദീ​പാ​രാ​ധ​ന​യാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​തി​നും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.
ഇ​ന്ന് കാ​ല​ത്ത് ഗ​ണ​പ​തി ഹോ​മം, ഉ​ഷ​പൂ​ജ, തു​ട​ർ​ന്ന് ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ് ആ​റാ​ട്ട് കു​ളി​ച്ചു ക​യ​റ​ൽ അ​തി​നു​ശേ​ഷം ഉ​ച്ച​പൂ​ജ തു​ട​ർ​ന്ന് ചാ​ക്യാ​ർ​കൂ​ത്ത് വൈ​കി​ട്ട് 6 30 ന് ​ദീ​പാ​രാ​ധ​ന നാ​ദ​സ്വ​രം തു​ട​ർ​ന്ന് പു​റ​ത്തെ സ്റ്റേ​ജി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ രാ​ത്രി 10ന് ​വീ​ണ്ടും ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും .
21ന് ​ന​ട​ക്കു​ന്ന ദേ​ശ വേ​ല സം​ഗ​മ​ത്തോ​ടെ മ​ണ​ർ​കാ​ട് പൂ​ര​ത്തി​ന് പ​രി​സ​മാ​പ്തി​യാ​കും. ചെ​ട്ടി വേ​ല എ​ന്ന​പേ​രി​ല​റി​യ​പ്പെ​ടു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ നി​ര​വ​ധി ക​ലാ​രൂ​പ​ങ്ങ​ളും ആ​ളു​ക​ളും പ​ങ്കെ​ടു​ക്കും.