ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം ഇ​ന്ന്
Monday, March 18, 2019 10:54 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം ഇ​ന്ന് ന​ട​ക്കും. മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്കം ഉ​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക. ക്ഷേ​ത്ര​ത്തി​നോ​ട് ചേ​ർ​ന്ന് ശ്രീ​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഇ​ന്ന് കാ​ല​ത്ത് 10 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ആ​ന ച​മ​യ പ്ര​ദ​ർ​ശ​നം കാ​ണു​വാ​ൻ സൗ​ക​ര്യം ഒ​രു​ക്കും. നാ​ളെ ന​ട​ക്കു​ന്ന വ​ലി​യ ആ​റാ​ട്ടി​ൽ കു​ട​മാ​റ്റം ന​ട​ക്കും. ഈ ​ച​ട​ങ്ങും മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന് ആ​ദ്യ​മാ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തി​യ രീ​തി​യി​ലു​ള്ള ച​ട​ങ്ങു​ക​ൾ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് പൂ​രം സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്.