ക​ൽ​ക്ക​ണ്ടി തോ​ട്ട​പ്പാ​ടി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി
Monday, March 18, 2019 10:54 PM IST
അ​ഗ​ളി: ക​ൽ​ക്ക​ണ്ടി തോ​ട്ട​പ്പാ​ടി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി ഇ​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി.
പ്ര​ദേ​ശ​ത്ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നാ​ലു​ത​വ​ണ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തോ​ട്ട​പ്പാ​ടി സ്വ​ദേ​ശി തോ​മ​സി​ന്‍റെ വീ​ട്ടി​ലെ ആ​ടി​നെ പി​ടി​ക്കാ​നെ​ത്തി​യ പു​ലി വീ​ട്ടു​കാ​രെ ക​ണ്ട് അ​ടു​ത്ത കു​റ്റി​ക്കാ​ട്ടി​ലേ​യ്ക്ക് ഓ​ടി​മ​റ​ഞ്ഞു. മാ​ർ​ച്ച് എ​ട്ടി​ന് രാ​ത്രി​യാ​ണ് ആ​ദ്യ​മാ​യി പു​ലി​യെ ക​ണ്ട​ത്.
വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ർ​മ്മ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ്ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
കാ​ൽ​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച് പു​ലി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മ​ട​ങ്ങി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പു​ലി​യെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.
പു​ലി​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും, നി​ര​വ​ധി​ത്ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും വ​നം​വ​കു​പ്പ് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഒ​മ്മ​ല ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ ഹ​രി​കു​മാ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.