ഫ​യ​ർ സേ​ഫ്റ്റി മോ​ക്ഡ്രി​ൽ ക്ലാ​സ് നാ​ളെ
Monday, March 18, 2019 10:54 PM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഫ​യ​ർ സേ​ഫ്റ്റി മോ​ക് ആ​ൻ​ഡ് ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. തീ​പി​ടി​ത്ത നി​യ​ന്ത്ര​ണം, പാ​ച​ക​വാ​ത​ക ചോ​ർ​ച്ച ത​ട​യ​ൽ, ജ​ല​സം​ഭ​ര​ണി​ക​ളി​ലെ അ​പ​ക​ട​ങ്ങ​ൾ, വൈ​ദ്യു​താ​ഘാ​തം എ​ങ്ങ​നെ ത​ട​യാം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ അ​ട​ക്ക​മു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്കും.
അ​തി​നു​ശേ​ഷം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് യൂ​ണി​ഫോം എ​ന്നി​വ ന​ല്കു​മെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സാ​ന്പ​ത്തി​ക ലാ​ഭ​മി​ല്ലാ​തെ​യാ​ണ് ടീം ​രൂ​പീ​ക​ര​ണം. നി​ല​വി​ൽ ആ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ൾ ടീ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്ക് അം​ഗ​ങ്ങ​ളാ​കാ​നു​ള്ള അ​പേ​ക്ഷാ​ഫോ​റം കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും. അം​ഗ​ങ്ങ​ളാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ന്നേ​ദി​വ​സം ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.