പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന് ആ​ര്യ​ങ്കാ​വി​ൽ നി​ന്നും പ്ര​ച​ര​ണം ആ​രം​ഭി​ക്കും
Monday, March 18, 2019 11:02 PM IST
കൊല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന് പു​ന​ലൂ​രും ച​ട​യ​മം​ഗ​ല​ത്തും ഒ​ന്നാം ഘ​ട്ട പ്ര​ച​ര​ണാ​ർ​ഥത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ച​ര​ണ​ത്തി​ന് എ​ത്തും.
ഇ​ന്ന് രാ​വി​ലെ എട്ടിന് ​പു​ന​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉച്ചകഴിഞ്ഞ് മൂ​ന്ന് മു​ത​ൽ ച​ട​യ​മം​ഗ​ല​ത്തും സ​ന്ദ​ർ​ശ​നം ന​ട​ത്തും. രാ​വി​ലെ എട്ടിന് ​ആ​ര്യ​ങ്കാ​വ് ക്ഷേ​ത്ര ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ എ​ട​യ്പാ​ള​യം, ക​ഴു​തു​രു​ട്ടി, തെന്മല ഡാം, ​പൂ​വ്വ​ക്കാ​ട്, കു​ള​ത്തു​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന വ്യ​പാ​ര സ്ഥ​ല​ങ്ങ​ളി​ലും ആ​ധ്യാ​ത്മി​ക കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഉച്ചകഴിഞ്ഞ് മൂന്നു മു​ത​ൽ ച​ട​യ​മം​ഗ​ല​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തും.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത് ഇ​റ​ങ്ങു​ന്നു

കൊല്ലം: എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യ​ത്തി​നാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു ഉ​ണ്ടാ​കു​മെ​ന്ന് തൊ​ലി​റു​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.