കുണ്ടറയിൽ ധ​ർ​ണ​യും പ്ര​ക​ട​ന​വും ന​ട​ത്തി
Monday, March 18, 2019 11:02 PM IST
കു​ണ്ട​റ:​ കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേശ പ്ര​കാ​രം സം​സ്ഥാ​ന​ത്തെ 27 ഓ​ളം പോ​ളി ക്ലി​നി​ക്കു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി കു​ണ്ട​റ പോ​ളി​ക്ലി​നി​ക്കി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണയും സം​ഘ​ടി​പ്പി​ച്ചു.​
എം​പാ​ന​ൽ ഹോ​സ്പി​റ്റ​ലു​ക​ളു​ടെ കു​ടി​ശി​ക തു​ക കൊ​ടു​ത്തു തീ​ർ​ക്കു​ക, ഈസിഎ​ച്ച്എ​സ് വ​ഴി​യു​ള്ള ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ക, സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​ളി ക്ലി​നി​ക്കു​ക​ൾ വ​ഴി​മ​രു​ന്ന് വാ​ങ്ങാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.​
ക​രു​നാ​ഗ​പ്പ​ള്ളി കൊ​ല്ലം കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ജി.​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ പി​ള്ള, താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റുമാ​രാ​യ മു​ര​ളി​ധ​ര​ൻ പി​ള്ള, കെ.​ജി.​ഉ​ണ്ണി​ത്താ​ൻ, കേ​ണ​ൽ ശ​ശി​കു​മാ​ർ, മ​ഹി​ളാവി​ങ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ദി​ന​മ​ണി, സെ​ക്ര​ട്ട​റി റം​ല മു​ഹ​മ​ദ്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.