ര​ക്ഷി​താ​വി​നൊ​രു പു​സ്ത​കം വാ​യ​നാ പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, March 18, 2019 11:02 PM IST
കു​ണ്ടറ: ​ഇ​ള​ന്പ​ള​ളൂ​ർ കെജിവിഗ​വ.​യുപി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ളെ കൂ​ടി വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് ന​യി​ക്കാ​ൻ ര​ക്ഷി​താ​വി​നൊ​രു പു​സ്ത​കം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ​സ്കൂ​ളി​ൽ ന​ട​ക്കും. ക​വി പെ​രു​ന്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.​ പിടിഎ പ്ര​സി​ഡ​ന്‍റ് കെ.​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

കൊല്ലം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം 21ന് രാ​വി​ലെ 9.30 ന് ​പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ം.