കിഴക്കൻ മേഖലയിൽ മൂന്നു പേർക്ക് സൂര്യാഘാതം ഏറ്റു
Monday, March 18, 2019 11:02 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ​യി​ൽ മൂ​ന്നു​പേ​ർ​ക്ക ് സൂ​ര്യാ​ഘാ​തം ഏ​റ്റു. നെ​ടു​വ​ന്നൂ​ര്‍​ക​ട​വി​ലെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മീ​ന്‍ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ ഷൈ​ജു ഷാ​ഹു​ല്‍ ഹ​മീ​ദ്, കു​ള​ത്തൂ​പ്പു​ഴ ഗ​വ.​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഇ​ല്യാ​സ്, തെ​ന്മ​ല നെ​ടു​ന്പാ​റ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി സെ​യ്ദ​ലി എ​ന്നി​വ​ർ​ക്കാ​ണ് സൂ​ര്യാ​ഘാ​തം ഏ​റ്റ​ത്.
മീ​ന്‍ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ ജോ​ലി​ക്കി​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഷൈ​ജു ഷാ​ഹു​ല്‍ ഹ​മീ​ദി​നെ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തോ​ടെ​യാ​ണ് സൂ​ര്യ​താ​പം എ​ന്ന് മ​ന​സി​ലാ​യ​ത്. ക​ഴു​ത്തി​ലും ശ​രീ​ര​ഭാ​ഗ​ത്തും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്കു അ​യ​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ സൂ​ര്യാ​ഘാ​തം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​പ്പി​ച്ചി​ട്ടു​ണ്ട്.