സം​ശ​യ നി​വാ​ര​ണം ടെ​ലി​ഫോ​ണി​ലൂ​ടെ
Monday, March 18, 2019 11:02 PM IST
കൊല്ലം: ഹ​യ​ര്‍ സെ​ക്ക​ൻഡറി പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി സ്കോ​ള്‍ കേ​ര​ള മു​ഖേ​ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന സം​ബ​ന്ധ​മാ​യ സം​ശ​യ നി​വാ​ര​ണ​ത്തി​ന് ടെ​ലി​ഫോ​ണ്‍ സേ​വ​നം ആ​രം​ഭി​ച്ചു. 26 വ​രെ വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു​വ​രെ സേ​വ​നം ല​ഭി​ക്കും.
സം​ശ​യ നി​വാ​ര​ണ​ത്തി​ന് വി​ളി​ക്കേ​ണ്ട അ​ധ്യാ​പ​ക​രു​ടെ പേ​ര്, വി​ഷ​യം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നീ വി​വ​ര​ങ്ങ​ള്‍ സ്കോ​ള്‍ കേ​ര​ള ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭി​ക്കും.

പൊ​തു​ഹി​ത വി​ചാ​ര​ണ 27ന്

കൊല്ലം: ​പ​ത്ത​നാ​പു​രം വി​ല്ലേ​ജി​ല്‍ പു​ന​ലൂ​ര്‍​ മൂ​വാ​റ്റു​പു​ഴ റോ​ഡ് വി​ക​സ​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ള്‍ 27ന് ​രാ​വി​ലെ 11ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എ​ല്‍എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു​ഹി​ത വി​ചാ​ര​ണ​യി​ല്‍ രേ​ഖാ​മൂ​ല​മോ നേ​രി​ട്ടോ പ​രാ​തി ബോ​ധി​പ്പി​ക്കാം.

പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ല്ലം: ജി​ല്ല​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പി​ല്‍ പ്രോ​സ​സ് സെ​ര്‍​വ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 353/2016) ത​സ്തി​ക​യു​ടെ സാ​ധ്യ​താ പ​ട്ടി​ക പിഎ​സ് സി പ്ര​സി​ദ്ധീ​ക​രി​ച്ചു.