മ​ണ്ഡ​ലപ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ചി​റ്റ​യം; പ്ര​മു​ഖ​രെ കാ​ണു​ന്ന തി​ര​ക്കി​ൽ കൊ​ടി​ക്കു​ന്നി​ൽ
Monday, March 18, 2019 11:03 PM IST
കൊ​ട്ടാ​ര​ക്ക​ര: വേ​ന​ൽ ചൂ​ടി​നെ മ​റി​ക​ട​ന്ന് കൊ​ട്ടാ​ര​ക്ക​ര തെര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലേക്ക്. ​ഓ​രോ പ്ര​വ​ർ​ത്ത​ക​നെ​യും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൽഡിഎ​ഫ് യു​ഡിഎ​ഫ് മു​ന്ന​ണി​ക​ൾ.
സ്ഥാ​നാ​ർ​ഥിത്വം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ബിജെപി​യും ചു​വ​രു​ക​ളു​ടെ ബു​ക്കി​ഗും എ​ഴു​ത്തും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥിത്വം നേ​ര​ത്തെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത് കൊ​ണ്ട് തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ള​രെ മു​ന്നി​ലെ​ത്താ​ൻ എ​ൽഡിഎ​ഫിനാ​യി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നും നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളും പു​ർ​ത്തി​യാ​ക്കി​യ എ​ൽഡിഎ​ഫിന്‍റെ മേ​ഖ​ലാ ക​ൺ​വെ​ൻ​ഷ​നു​ക​ളും ഇ​ന്ന​ലെ പൂ​ർ​ത്തീ​ക​രി​ച്ചു.​
വാ​ർ​ഡ് ബൂ​ത്തു ത​ല ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ തു​ട​ക്ക​മാ​കും.​ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ ആ​ദ്യ റൗ​ണ്ട് മ​ണ്ഡ​ല പ​ര്യ​ട​ന​വും പൂ​ർ​ത്തി​യാ​യി. പ്ര​മു​ഖ വ്യ​ക്തി​ക​ളെ കാ​ണു​ന്ന​തി​നൊ​പ്പം ത​ന്നെ വി​ദ്യാ​ല​യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, ക​ശു​വ​ണ്ടി ഫാ​ക്ട​റി ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് സ്ഥാ​ഥാ​നാ​ർ​ഥിവോ​ട്ട​ഭ്യ​ർ​ഥന ന​ട​ത്തി.​
ര​ണ്ടു ദി​വ​സം കൊ​ണ്ട് ബൂ​ത്ത് ക​ൺ​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ൽഡിഎ​ഫ് കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കും.​ എ​ൽഡിഎ​ഫിന്‍റെ ​സം​സ്ഥാ​ന നേ​താ​ക്ക​ളാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക്യാ​മ്പു​ചെ​യ​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ലാ​ക​മാ​ന​മു​ള്ള വ്യ​ക്തി ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്. തു​ട​ർ​ച്ച​യാ​യി ജ​യി​ച്ചു വ​രു​ന്ന​തി​നാ​ൽ വ്യാ​പ​ക​മാ​യ വ്യ​ക്തി ബ​ന്ധ​ങ്ങ​ളാ​ണ് കൊ​ടി​ക്കു​ന്നി​ലി​നു​ള്ള​ത്.​
ഇ​തോ​ടൊ​പ്പം ത​ന്നെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സ​മു​ദാ​യ നേ​താ​ക്ക​ളെ​യും ക​ണ്ടു വ​രു​ന്നു. വ്യാ​പാ​ര വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു വ​രു​ന്ന കൊ​ടി​ക്കു​ന്നി​ൽ പ്ര​ധാ​ന ക​വ​ല​ക​ളി​ലെ​ത്തി​യും പ​രി​ച​യം പു​തു​ക്കി വ​രു​ന്നു.
കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​ന്ന വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. കൊ​ടി​ക്കു​ന്നി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര​ക​ൾ. കൊ​ടി​ക്കു​ന്നി​ലി​ന് വേ​ണ്ടി​യു​ള്ള ചു​വ​രെ​ഴു​ത്തു​ക​ളും പോ​സ്റ്റ​റു​ക​ളും മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം നി​റ​ഞ്ഞി​ട്ടു​ണ്ട്. യുഡിഎ​ഫിന്‍റെ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പു ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്നു ഉച്ചകഴിഞ്ഞ് രണ്ടിന് ​ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കും. ര​ണ്ടു ദി​വ​സം കൊ​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളും പ​ഞ്ചാ​യ​ത്ത് ക​ൺ​വെ​ൻ​ഷ​നു​ക​ളും പൂ​ർ​ത്തി​യാ​ക്കി ബൂ​ത്തു ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലേ​ക്ക് യുഡിഎ​ഫ് ക​ട​ക്കും. ഇ​തു കൂ​ടാ​തെ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നേ​തൃ​സം​ഗ​മ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.