റേ​ഷ​ൻ ഡീ​ലേ​ഴ്സ് സ​മ്മേ​ള​നം: മാ​ർ​ച്ച് 31ന് ​പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കും
Tuesday, March 19, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം 27ന് ​ന​ട​ക്കു​ന്ന​തി​നാ​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ആ ​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. പ​ക​രം മാ​ർ​ച്ച് 31ന് ​പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

തെരുവ് വിളക്കുകൾ സ്ഥാ​പി​ച്ചു

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ൽ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ ഡി​വി​ഷ​നാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പ​രി​യാ​രം​കു​ന്ന് ഡി​വി​ഷ​ൻ. വാ​ർ​ഡി​ൽ 62 തെരുവ് വിളക്കുകൾ സ്ഥാ​പി​ച്ചാ​ണ് ഡി​വി​ഷ​ൻ മു​ഴു​വ​ൻ വൈ​ദ്യു​തി വെ​ളി​ച്ച​മെ​ത്തി​ച്ച​ത്. വാ​ർ​ഡി​ലെ കോ​ള​നി​ക​ൾ​ക്കു സ​മീ​പ​വും പ്ര​ധാ​ന​പ്പെ​ട്ട ക​വ​ല​ക​ൾ , റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ​യും വാ​ർ​ഡി​ലെ ചി​ല വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ പി.​വി. ജോ​ർ​ജ് പ​റ​ഞ്ഞു.

ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യെ​ന്ന്

ഉൗ​ട്ടി: ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷ​ണ്‍​മു​ഖ പ്രി​യ അ​റി​യി​ച്ചു. സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ഉൗ​ട്ടി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാനാണ് പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.