ക​ട​ക്കെ​ണി; ക​രാ​റു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
Tuesday, March 19, 2019 12:34 AM IST
പ​ത്ത​നാ​പു​രം : ക​ട​ക്കെ​ണി​യെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി വ​കു​പ്പി​ലെ ക​രാ​റു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. പി​റ​വ​ന്തൂ​ര്‍ ഓ​ല​പ്പാ​റ സ​ര​സ്വ​തി വി​ലാ​സ​ത്തി​ല്‍ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍റേ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​ന്‍ വി​നോ​ദി (40) നെ ​ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ സ​മീ​പ​വാ​സി​ക​ളാ​ണ് റ​ബ​ര്‍​ത്തോ​ട്ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി പി​റ​വ​ന്തൂ​ര്‍ വൈ​ദ്യു​തി സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​രാ​ര്‍ ന​ല്‍​കു​ക​യും വൈ​ദ്യു​തി ലൈ​നി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ സ​ബ് ക​രാ​റെ​ടു​ത്ത് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ക​രാ​ർ വ്യ​വ​സ്ഥ​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബി​ല്ല് മാ​റി കി​ട്ടാ​നു​ണ്ടെ​ന്നും ദി​വ​സ​ങ്ങ​ളാ​യി ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. പി​തൃ​സ​ഹോ​ദ​ര​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വി​നോ​ദ് ഒ​റ്റ​യ്ക്ക് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ്. സ​തീ​ദേ​വീ, അ​മ്പി​ളി എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.