ബൈക്ക് പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു
Tuesday, March 19, 2019 12:40 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു ഇ​​ല​​ക്‌​ട്രി​​ക് പോ​​സ്റ്റി​​ലി​​ടി​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. കൈ​​പ്പു​​ഴ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ലെ വി​​ല്ലേ​​ജു​​മാ​​നും ഏ​​റ്റു​​മാ​​നൂ​​ർ മൂ​​ഴി​​ക്കു​​ള​​ങ്ങ​​ര കി​​ഴ​​ക്കേ​​ക്ക​​ര​​യി​​ൽ ശി​​വ​​രാ​​മ​​ൻ നാ​​യ​​രു​​ടെ മ​​ക​​നു​​മാ​​യ മ​​നോ​​ജ്(48) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു നീ​​ണ്ടൂ​​ർ പ്രാ​​വ​​ട്ടം ക​​വ​​ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഓ​​ഫീ​​സി​​ൽ​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​നാ​​യി വീ​​ട്ടി​​ലേ​ക്കു പോ​​കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്കു വീ​​ണ മ​​നോ​​ജി​​ന്‍റെ കൈ ​​ഒ​​ടി​​യു​​ക​​യും ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ഉ​​ട​​ൻ​ത​​ന്നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ തീ​​വ്ര​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും രാ​​ത്രി എ​​ട്ടോ​​ടെ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. ഭാ​​ര്യ: ര​​ഞ്ചി​​ത (കൊ​​ശ​​മ​​റ്റം ചി​​ട്ടി​​ഫ​​ണ്ട്, നീ​​ണ്ടൂ​​ർ) മ​​ക്ക​​ൾ: മേ​​ഘ​​ന എം. ​​നാ​​യ​​ർ (മേ​​രി മൗ​​ണ്ട് സ്കൂ​​ൾ ക​​ട്ട​​ച്ചി​​റ), ന​​ന്ദ​​ന എം. ​​നാ​​യ​​ർ (സെ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ൽ സ്കൂ​​ൾ കോ​​ത​​ന​​ല്ലൂ​​ർ), സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ.