ക​രി​ക്ക​ക​ം ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല ഇ​ന്ന്; 10.15 ന് ​പ​ണ്ടാ​ര​യ​ടു​പ്പി​ൽ തീ ​പ​ക​രും
Tuesday, March 19, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം : ക​രി​ക്ക​കം ശ്രീ​ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഇ​ന്ന്. രാ​വി​ലെ 10.15 ന് ​ക്ഷേ​ത്ര ത​ന്ത്രി ബ്ര​ഹ്മ​ശ്രീ പു​ലി​യ​ന്നൂ​ർ ഇ​ല്ല​ത്ത് നാ​രാ​യ​ണ​ൻ അ​നു​ജ​ൻ ന​ന്പൂ​തി​രി​പ്പാ​ട് പ​ണ്ടാ​ര​യ​ടു​പ്പി​ൽ തീ ​പ​ക​രും.

ദേ​വി​യു​ടെ നാ​ളാ​യ മീ​ന​മാ​സ​ത്തി​ലെ മ​കം നാ​ളി​ലാ​ണ് പൊ​ങ്കാ​ല. ഉ​ച്ച​യ്ക്ക് 2.15 ന് ​നി​വേ​ദ്യം. നൂ​റ്റി​യ​ന്പ​ത് ശാ​ന്തി​ക്കാ​രെ നി​വേ​ദ്യ ച​ട​ങ്ങു​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ക്ഷേ​ത്ര ട്ര​സ്റ്റും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കെ​എ​സ്ആ​ർ​ടി​സി വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നും പ്ര​ത്യേ​കം സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫ​യ​ർ​ഫോ​ഴ്സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, പോ​ലീ​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

പ​ണ്ടാ​ര​യ​ടു​പ്പി​ൽ തീ ​പ​ക​രു​ന്ന സ​മ​യം ക​രി​ക്ക​കം ശ്രീ ​ചാ​മു​ണ്ഡി ക​ലാ​പീ​ഠ​ത്തി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​രി മേ​ളം ഉ​ണ്ടാ​യി​രി​ക്കും. രാ​ത്രി അ​ത്താ​ഴ​പൂ​ജ​യ്ക്കു​ശേ​ഷം ദേ​വി​യു​ടെ ഉ​ട​വാ​ൾ കു​രു​തി​ക്ക​ള​ത്തി​ൽ എ​ഴു​ന്ന​ള്ളി​ച്ച് കു​രു​തി​ത​ർ​പ്പ​ണം ചെ​യ്യു​ന്ന​തോ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ഉ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി​യാ​കും. പൊ​ങ്കാ​ല​യ്ക്ക് ന​ഗ​ര​സ​ഭ ഹ​രി​ത​ച​ട്ടം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ദേ​വി​യെ ത​ങ്ക​ര​ഥ​ത്തി​ൽ പു​റ​ത്തെ​ഴു​ന്ന​ള്ളി​ച്ചി​രു​ന്നു.