മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ യുവാവിനെ ക​ട​ലി​ൽ കാ​ണാ​താ​യി
Tuesday, March 19, 2019 12:48 AM IST
വി​ഴി​ഞ്ഞം :ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ പു​ല്ല​വി​ള​സ്വ​ദേ​ശി​യെ ക​ട​ലി​ൽ കാ​ണാ​താ​യി.​പു​ല്ലു​വി​ള പ​ള്ളം ഉ​രി​യ​രി​ക്കു​ന്ന്പു​ര​യി​ട​ത്തി​ൽ പ്ര​വീ​സി​ന്‍റെ​യും സെ​ൽ​വ​യു​ടെ​യും മ​ക​ൻ ബ​ർ​ക്കു​മാ​ൻ​സ് (28)നെ​യാ​ണ്കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.​ക​ഴി​ഞ്ഞ ഏ​ഴി ന് ​ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ നി​ന്നും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സെ​ൽ​വ​രാ​ജി​ന്‍റെ യ​ഹോ​വ​ശ​മ്മ എ​ന്ന​ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്.13 ന് ​പു​ല​ർ​ച്ചെ​അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പി​ന്300 നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ൽ വ​ച്ച് ബ​ർ​ക്കു​മാ​ൻ ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ​വീ​ണെ​ന്നും ഇ​ത് ക​ണ്ട് ഒ​പ്പ​മു​ള്ള​വ​ർ ക​ട​ലി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്താ​ൻ​ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ൻ​ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ് ബോ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം​ന​ല്കി​യ​ത്.
ബ​ന്ധു​ക്ക​ൾ ഫോ​ർ​ട്ട് കൊ​ച്ചി തീ​ര​ദേ​ശ​പോ​ലീ​സി​ൽ പ​രാ​തി ന​ൽകി​. ഭാ​ര്യ സോ​ഫി​യ..