യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന്
Tuesday, March 19, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ.​ശ​ശി ത​രൂ​രി​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് രാ​വി​ലെ 10 ന് ​കി​ഴ​ക്കേ​കോ​ട്ട കാ​ര്‍​ത്തി​ക​തി​രു​നാ​ള്‍ തി​യ​റ്റ​റി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​നം ചെ​യ്യും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ വി.​എം.​സു​ധീ​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ, എം.​എം.​ഹ​സ​ന്‍, ശ​ശി ത​രൂ​ര്‍, വി.​എ​സ്.​ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ, ജോ​ണി നെ​ല്ലൂ​ര്‍, ത​മ്പാ​നൂ​ര്‍ ര​വി, പാ​ലോ​ട് ര​വി, ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ക​ര​കു​ളം കൃ​ഷ്​ണ​പി​ള്ള, എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ, സി.​പി.​ജോ​ണ്‍, ബീ​മാ​പ​ള്ളി റ​ഷീ​ദ്, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ന്‍, തോ​ന്ന​യ്ക്ക​ല്‍ ജ​മാ​ല്‍, ക​രു​മം സു​ന്ദ​രേ​ശ​ന്‍, സ​ത്യ​പാ​ല്‍, റാം​മോ​ഹ​ന്‍, തോ​ന്ന​യ്ക്ക​ല്‍ ജ​മാ​ല്‍, അ​ജ​യ​ന്‍ നെ​ല്ലി​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.