ബ്രൗ​ൺ​ഷു​ഗ​ർ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ മ​ര​ണം: പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും
Tuesday, March 19, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: ബ്രൗ​ൺ​ഷു​ഗ​ർ അ​മി​ത​മാ​യി കു​ത്തി​വ​ച്ച് യു​വാ​വ് മരിച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. രാ​ഹു​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ണ​ക്കാ​ട് സ്വ​ദേ​ശി ശ​ര​ത് മോ​ഹ​ൻ (26 ) ആ​ണ് കേ​സി​ലെ പ്ര​തി. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഫൈ​സ​ലി​നെ കോ​ട​തി തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ട്ടു.​ര​ണ്ടാം പ്ര​തി കു​ട്ടി കു​റ്റ​വാ​ളി​യാ​ണ്. നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.2013 ജൂ​ൺ 29 നാ​ണ് സം​ഭ​വം.​പ്ര​തി​ക​ൾ സ്ഥി​ര​മാ​യി ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ൽ​വ​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
സം​ഭ​വ ദി​വ​സം പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ രാ​ഹു​ലി​നോ​ട് 1200 രൂ​പ ന​ൽ​കി 10 പൊ​തി ബ്രൗ​ൺ​ഷു​ഗ​ർ വാ​ങ്ങി വീ​ട്ടി​ൽ വ​രു​വാ​ൻ പ​റ​ഞ്ഞു.
ഇ​ത് അ​നു​സ​രി​ച്ച് രാ​ഹു​ൽ മ​ണ​ക്കാ​ട്ട് ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ൽ എ​ത്തു​ക​യും ഇ​വ​രു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​രം സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ചു മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.
അ​മി​ത​മാ​യ അ​ള​വ് കാ​ര​ണം രാ​ഹു​ൽ മ​ര​ച്ചുഎ​ന്നാ​ണ് പോ​ലീ​സ് കേ​സ്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി 2013 ജൂ​ലൈ ഒ​ന്നി​ന് ഫോ​ർ​ട്ട് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
കൊ​ല്ല​പ്പെ​ട്ട രാ​ഹു​ലി​ന്‍റെ അ​ച്ഛ​ൻ അ​ട​ക്കം 13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പോ​ലീ​സ് ഫോ​റ​ൻ​സി​ക് അ​സോ​സി​യേ​റ്റ് പ്ര​ഫ. ര​ഞ്ജു ര​വീ​ന്ദ്ര​ന്‍റെ മൊ​ഴി കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി തെ​ളി​വാ​യി.
20 രേ​ഖ​ക​ളും,20 തൊ​ണ്ടി​മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ പ​രി​ഗ​ണി​ച്ചു.