ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​ര്‍​ത്തതായി പരാതി
Tuesday, March 19, 2019 12:49 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പോ​ങ്ങു​മ്മൂ​ട്-ശ്രീ​കാ​ര്യം റോ​ഡി​ല്‍ മ​ഠ​ത്തു​ന​ട ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു.
ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ശ​ശി ത​രൂ​ര്‍ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു​നേ​രേ​യാ​യി​രു​ന്നു അ​തി​ക്ര​മം. ഹൈ​മാ​സ്റ്റി​ന്‍റെ തൂ​ണി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ര്‍​ഡും അ​നു​ബ​ന്ധ​മാ​യി ഉ​ണ്ടാ​യി​രു​ന്ന പൈ​പ്പു​ക​ളും ദൂ​രേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് വി​വ​രം ചെ​റു​വ​യ്ക്ക​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​ല​ത്ത​റ അ​നി​ല്‍​കു​മാ​റി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​.