ചാ​ല ബ​സാ​റി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, March 19, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം : ചാ​ല​ബ​സാ​റി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ട്ടു.
അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും വ​ഴി​വാ​ണി​ഭ​വും കാ​ര​ണം ചാ​ല​യി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് പ​രാ​തി​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചാ​ല മെ​യി​ൻ യൂ​ണി​റ്റ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക​മ്മീ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി.
കി​ഴ​ക്കേ​കോ​ട്ട ഗാ​ന്ധി പാ​ർ​ക്കി​ൽ നി​ന്ന് ചാ​ല​ബ​സാ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ലം മു​ത​ൽ ഏ​ക​ദേ​ശം 300 മീ​റ്റ​ർ ദൂ​ര​ത്തി​ൽ 25 ല​ധി​കം അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
നി​യ​മാ​നു​സൃ​ത​മാ​യി ലൈ​സ​ൻ​സ് എ​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് ത​ട്ടു​ക​ട​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​നം പാ​ർ​ക്കിം​ഗി​നും ഇ​വ​ർ ത​ട​സം നി​ൽ​ക്കു​ന്നു. ത​ട്ടു​ക​ട​ക​ൾ ന​ട​ത്തു​ന്ന​വ​രു​ടെ പെ​രു​മാ​റ്റം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.
ത​ട്ടു​ക​ട​ക​ൾ ന​ട​ത്തു​ന്ന​വ​ർ സം​ഘ​ടി​ത​രാ​ണ്. ഇ​വ​ർ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​ൽ മാ​ത്ര​മേ ഇ​വ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ചാ​ല​വാ​ർ​ഡ് സ്മാ​ർ​ട്ട് സി​റ്റി പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി പൈ​തൃ​ക​ന​ഗ​രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ ത​ട​സ​മാ​ണെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക​ൾ ശ​രി​യാ​ണെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ കാ​ണു​ന്നി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ സെ​ക്ര​ട്ട​റി ശ്ര​മി​ച്ചി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ​രാ​തി​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.