തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വോ​ട്ടു​വ​ണ്ടി വ​ർ​ക്ക​ല​യി​ൽ
Tuesday, March 19, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ വോ​ട്ടു​വ​ണ്ടി നാ​ളെ മു​ത​ൽ വ​ർ​ക്ക​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.
ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം, വി​വി​പാ​റ്റ് സം​വി​ധാ​നം എ​ന്നി​വ​യെ​പ്പ​റ്റി​യു​ള്ള വി​ശ​ദ​മാ​യ വി​വ​രം വോ​ട്ടു​വ​ണ്ടി​യി​ൽ നി​ന്നും ല​ഭി​ക്കും.
നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് വ​ർ​ക്ക​ല മൈ​താ​ന​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം പു​ന്ന​മൂ​ട്, ഇ​ട​വ, അ​യി​രൂ​ർ, ഇ​ല​ക​മ​ൺ, പാ​ള​യം​കു​ന്ന്, ത​ച്ചോ​ട് വ​ഴി സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​യ​റ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഓ​രോ പ്ര​ദേ​ശ​ത്തും ഒ​രു​മ​ണി​ക്കൂ​ർ വീ​തം വോ​ട്ടു​വ​ണ്ടി പ​ര്യ​ട​നം ന​ട​ത്തും.
21ന് ​പു​ത്ത​ൻ​ച​ന്ത, പ​ന​യ​റ, ചാ​വ​ർ​കോ​ട്, പ​ക​ൽ​കു​റി, പ​ള്ളി​ക്ക​ൽ, മ​ട​വൂ​ർ, ക​പ്പാം​വി​ള, നാ​വാ​യി​ക്കു​ളം, ക​ല്ല​മ്പ​ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും വോ​ട്ടു​വ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി യാ​ത്ര ചെ​യ്യും.
ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ​യും വി​വി​പാ​റ്റി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വോ​ട്ടു​വ​ണ്ടി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.