ന​ഗ​ര​ത്തി​ലെ തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന
Tuesday, March 19, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ല​ഹ​രി മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​നും സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നുമാ​യി രൂ​പം ന​ൽ​കി​യ ഓ​പ്പ​റേ​ഷ​ൻ ബോ​ൾ​ട്ട് തു​ട​രു​ന്ന സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ​യും നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ശ​ക്ത​മാ​യ റെ​യ്ഡു​ക​ളി​ൽ ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ന്ന​ത്.
തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ വ​ഴി ക​ഞ്ചാ​വ് പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ ലേ​ബ​ർ ക്യാ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.
ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യു​ള്ള 117 ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലാ​ണ് സി​റ്റി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
കൂ​ടാ​തെ ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​രെ പി​ട​കൂ​ടു​ന്ന​തി​നാ​യി ന​ട​ത്തി​യ മ​റ്റു പ​രി​ശോ​ധ​ന​ക​ളി​ൽ 11 പേ​രെ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യും, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന് ര​ണ്ടു പേ​രെ​യും പി​ടി​കൂ​ടി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
ത​ല​സ്ഥാ​ന​ത്ത് ഏ​തൊ​ക്കെ വ​ഴി​ക​ളി​ലും രീ​തി​ക​ളി​ലും ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തു​ന്ന​തെ​ന്നും ആ​രൊ​ക്കെ​യാ​ണ് ഇ​വ ക​ട​ത്തു​ന്ന​തെ​ന്നു​മു​ള്ള വി​വ​രം ക​ണ്ടെ​ത്തി ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.
ക​ഞ്ചാ​വ് ,മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ട​ത്തി​യ​തി​നും വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നും മു​ൻ​പ് പി​ടി​യി​ലാ​യി​ട്ടു​ള്ള​വ​രെ​യും നി​രീ​ക്ഷി​ച്ച് അ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സി​റ്റി പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.
ല​ഹ​രി - ഗു​ണ്ടാ മാ​ഫി​യ​ക​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​ൻ ബോ​ൾ​ട്ട് പ്ര​കാ​രം ഇ​തു​വ​രെ​യാ​യി 37 പേ​രെ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​കൂ​ടി. വാ​റ​ണ്ടു​ക​ൾ പ്ര​കാ​രം 314 പേ​രെ​യും 97 പേ​രെ മു​ൻ​ക​രു​ത​ൽ അ​റ​സ്റ്റും ചെ​യ്തു. 4329 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് 292 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി നി​യ​മ ന​ട​പ​ടി​ക​ളും എ​ടു​ത്തു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്റ്റ് പ്ര​കാ​രം 2990 വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ പെ​റ്റി​ക്കേ​സ്സും ര​ജി​സ്റ്റ​ർ ചെ​യ്തു.
ലോ​ക്ക​ൽ പോ​ലീ​സും, ട്രാ​ഫി​ക് പോ​ലീ​സും, ഷാ​ഡോ പോ​ലീ​സും സം​യ്ക്ത​മാ​യി ഓ​പ്പ​റേ​ഷ​ൻ ബോ​ൾ​ട്ട് പ്ര​കാ​രം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും, പി​ടി​കൂ​ടു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ അ​റി​യി​ച്ചു.