ശ്രീ​വ​രാ​ഹം കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ
Tuesday, March 19, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​വ​രാ​ഹം പു​ന്ന​പു​രം സ്വ​ദേ​ശി മ​ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ശ്യാം (28) ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.
ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​ർ​ജു​ൻ (24) ആ​ണ് ഫോ​ർ​ട്ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് അ​ർ​ജു​ന്‍റെ കു​ത്തേ​റ്റ​തി​നെ തു​ട​ർ​ന്ന് ശ്യാം ​മ​ര​ണ​പ്പെ​ട്ട​ത്.
ശ്രീ​വ​രാ​ഹ​ത്ത് രാ​ത്രി​യി​ൽ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ൽ ത​ട​യാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ശ്യാ​മി​ന് കു​ത്തേ​റ്റ​ത്.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ർ​ജു​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. അ​ർ​ജു​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്ത്(24), മ​നോ​ജ് (28) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ർ.​പ്ര​താ​പ​ൻ നാ​യ​ർ, ഫോ​ർ​ട്ട് സി​ഐ മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ർ​ജു​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം ഒ​രു യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​ത് ബൈ​ക്കി​ൽ പോ​ക​വെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ശ്യാം ​ത​ട​യാ​ൻ ശ്ര​മി​ച്ചു ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് അ​ർ​ജു​ൻ പൊ​ട്ടി​യ മ​ദ്യ​കു​പ്പി ഉ​പ​യോ​ഗി​ച്ച് ശ്യാ​മി​നെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ർ​ജു​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.