ക​ഴ​ക്കൂ​ട്ട​ത്ത് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച പ്ര​തി​ക​ൾ മ​ണി​ക്കൂറു​ക​ൾ​ക്ക​കം പി​ടി​യി​ൽ
Tuesday, March 19, 2019 12:50 AM IST
കഴക്കൂട്ടം: യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യ​ട​ക്കം മൂ​ന്ന് പേ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി.
ക​ണി​യാ​പു​രം ചി​റ്റാ​റ്റു​മു​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ല​ക്ഷം​വീ​ട് ന​ന്പ​ർ ര​ണ്ടി​ൽ താ​മ​സി​ക്കു​ന്ന ര​തീ​ഷ് (38, പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി ), മു​രു​ക്കും​പു​ഴ ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ലി​ന് മു​ൻ​വ​ശം സു​വി​മ ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന സാ​വി​യോ പെ​രേ​ര (22), പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​ന് സ​മീ​പം സ​ക്കീ​ർ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന ഷി​യാ​സ് (19, പ​ച്ച​രി ഷി​യാ​സ്) എ​ന്നി​വ​രെ​യാ​ണ് സി​റ്റി ഷാ​ഡോ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വ​ല​യി​ലാ​ക്കി​യ​ത്.
മു​ൻ വി​രോ​ധം നി​മി​ത്ത​മാ​ണ് ത​ളി​യ​ൽ പ​ഴ​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന വി​ളി​ക്കു​ന്ന രാ​ജി​നെ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി​യും സം​ഘ​വും ഞാ​യ​റാ​ഴ്ച് രാ​ത്രി ഏ​ഴ​ര​യോ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പാ​ൽ​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്സ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന രാ​ജി​നെ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി​യും സാ​വി​യോ പെ​രേ​ര​യും ബൈ​ക്കി​ൽ വ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ബൈ​ക്കി​ൽ വ​ലി​ച്ചു​ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.
പ​ള്ളി​പ്പു​റം പാ​ച്ചി​റ ചേ​ല​ക്ക​ര എ​ന്ന കാ​ടു പി​ടി​ച്ച സ്ഥ​ല​ത്താ​ണ് രാ​ജി​നെ ഇ​വ​ർ കൊ​ണ്ടു​പോ​യ​ത്, പി​റ​കെ അ​വി​ടെ​യെ​ത്തി​യ പ​ച്ച​രി ഷി​യാ​സും മ​റ്റൊ​രാ​ളും സം​ഘം ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യ നാ​ലം​ഗ സം​ഘം രാ​ജി​നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ രാ​ജി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ ഷാ​ഡോ പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ല​ർ​ച്ച​ക്ക് മു​ന്പേ പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.
പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി​യെ പോ​ത്ത​ൻ​കോ​ട് ഉ​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും സാ​വി​യോ പെ​രേ​ര​യെ മു​രു​ക്കും​പു​ഴ​യി​ൽ നി​ന്നും ഷി​യാ​സി​നെ പ​ള്ളി​പ്പു​റ​ത്ത് നി​ന്നു​മാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​ൻ ഉ​ണ്ടെ​ന്നും അ​യാ​ളും ഉ​ട​ൻ വ​ല​യി​ൽ ആ​കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ അ​റി​യി​ച്ചു.
ഡി​സി​പി ആ​ദി​ത്യ , ക​ണ്‍​ട്രോ​ൾ​റൂം ഏ​സി ശി​വ​സു​ത​ൻ പി​ള്ള, ക​ഴ​ക്കൂ​ട്ടം എ​സ്ഐ ഷാ​ജി, ഷാ​ഡോ എ​സ്ഐ സു​നി​ൽ ലാ​ൽ, ഷാ​ഡോ എ​സ്ഐ അ​രു​ണ്‍​കു​മാ​ർ, ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​പി​ഒ പ്ര​സാ​ദ്, ഷാ​ഡോ ടീ​മം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും ഉ​ണ്ടാ​യി​രു​ന്ന​ത്.