നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, March 19, 2019 12:50 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പു​തി​യ വി​വി പാ​റ്റ് യ​ന്ത്ര​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​വും പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
മൂ​ന്നു പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​ണ് ഈ ​മോ​ഡ​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ഈ ​മാ​സം 25 വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​വു​ന്ന​താ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ (ഇ​ല​ക്ഷ​ൻ) അ​ജി​ത് ജോ​യ് പ​റ​ഞ്ഞു.
നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല, കോ​വ​ളം എ​ന്നീ നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 1,78,436, പാ​റ​ശാ​ല​യി​ൽ 2,06,844, കോ​വ​ള​ത്ത് 2,07,997 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലു​ള്ള വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം. ഏ​പ്രി​ൽ നാ​ലി​ന് ആ​കെ വോ​ട്ട​ർ​മാ​രു​ടെ അ​ന്തി​മ​രൂ​പം വ്യ​ക്ത​മാ​കും. നെ​യ്യാ​റ്റി​ൻ​ക​ര ഓ​ഫീ​സി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ വ​രു​ന്ന​വ​രും ക​ന്നി​വോ​ട്ട​ർ​മാ​രു​മെ​ല്ലാം മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വി​വി പാ​റ്റ് യ​ന്ത്ര​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ട​ർ​മാ​ർ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കു​ന്നു.