പ​ഴ​യ​കാ​ല പ്ര​താ​പ​വു​മാ​യി മെ​ഗാ​ഫോ​ൺ
Tuesday, March 19, 2019 1:30 AM IST
ത​ല​ശേ​രി: ശ​ബ്ദ​ ലോ​ക​ത്തു വി​പ്ല​വ​ങ്ങ​ൾ സൃ​ഷ​ടി​ച്ച് ആ​ധു​നി​ക സാ​ങ്കേ​തി​ക​ വി​ദ്യ​ക​ൾ മു​ന്നേ​റു​മ്പോ​ൾ പ​ഴ​യ​കാ​ല പ്ര​താ​പ​വു​മാ​യി മെ​ഗാ​ഫോ​ൺ തി​രി​ച്ചെ​ത്തു​ന്നു. പ​തി​വി​നു വി​പ​രീ​ത​മാ​യി ഹൈ​ടെ​ക് ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ല്പം മാ​റി പ​ഴ​മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കി​നാ​ണു മെ​ഗാ​ഫോ​ണി​ലൂ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ രാ​ഷ്‌​ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​വ​ണ ത​യാ​റാ​യി​ട്ടു​ള്ള​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഇ​തി​ന​കം ത​ന്നെ മെ​ഗാ​ഫോ​ണ്‍ സ്ഥാ​നം​പി​ടി​ച്ചു ​ക​ഴി​ഞ്ഞു

പ​ഴ​മ​യു​ടെ പ്ര​തീ​ക​മാ​യ മെ​ഗാ​ഫോ​ണി​നെ പു​തു​മ​യോ​ടെ അ​വ​ത​രി​പ്പി​ച്ചു ത​ല​ശേ​രി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ സാ​ജി​ദ ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ എം.​പി. സെ​മീ​ര്‍ ശ്ര​ദ്ധേ​യ​നാ​യി​ക്ക​ഴി​ഞ്ഞു. സ​ജീ​വ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ സെ​മീ​റി​നു മെ​ഗാ​ഫോ​ൺ നി​ർ​മാ​ണ​ത്തി​ലും വി​പ​ണ​ന​ത്തി​ലും രാ​ഷ്‌​ട്രീ​യ​മി​ല്ല. ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു മെ​ഗാ​ഫോ​ൺ തേ​ടി വി​വി​ധ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ എ​ത്താ​റു​ണ്ടെ​ന്നു സ​മീ​ർ പ​റ​ഞ്ഞു.

മെ​ഗാ​ഫോ​ണി​ന്‍റെ പ്ര​താ​പ​കാ​ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ല്‍ ടി​ന്‍ പ​ണി​ക്കാ​രെ തേ​ടി രാ​ഷ്‌​ട്രീ​യ​ പാ​ര്‍​ട്ടി​ക്കാ​രു​ടെ തി​ര​ക്കാ​യി​രു​ന്നു. വെ​ളി​ച്ചെ​ണ്ണ ടി​ന്നു​ക​ളാ​ണ് അ​ന്നു മെ​ഗാ​ഫോ​ണ്‍ നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. നി​ശ്ചി​ത നീ​ള​ത്തി​ലും വീ​തി​യി​ലും ടി​ന്‍ മു​റി​ച്ചു നാ​ളം​പോ​ലെ​യാ​ണു മെ​ഗാ​ഫോ​ണ്‍ നി​ര്‍​മാ​ണം. കോ​ഡ്‌​ലെ​സ് മൈ​ക്ക​ട​ക്കം ശ​ബ്ദ​രം​ഗ​ത്ത് എ​ത്തു​മ്പോ​ള്‍ മെ​ഗാ​ഫോ​ണി​ലേ​ക്കു​ള്ള മാ​റ്റം പ്ര​ചാ​ര​ണ​ത്തി​നു കൗ​തു​കം പ​ക​രും.

കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, അ​ഞ്ച​ര​ക്ക​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണു മെ​ഗാ​ഫോ​ണി​ന് ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സ​മീ​ർ പ​റ​ഞ്ഞു. മ​ട്ട​ന്നൂ​രി​ലേ​ക്കു പ​ത്തെ​ണ്ണ​മാ​ണ് ആ​ദ്യം കൊ​ണ്ടു​പോ​യ​ത്. സി​ങ്ക്ഷീ​റ്റ് മു​റി​ച്ചാ​ണ് ഇ​പ്പോ​ള്‍ നി​ര്‍​മാ​ണം. പി​ടി​യോ​ടെ​യു​ള്ള മെ​ഗാ​ഫോ​ണി​ന്‍റെ ശ​ബ്ദം വി​ജ​ന​ത​യി​ല്‍ വി​ദൂ​ര​ങ്ങ​ളി​ല​ട​ക്കം കേ​ള്‍​ക്കും. രാ​ത്രി​കാ​ല​ത്തു പ്ര​ക​ട​ന​ത്തി​നു മെ​ഗാ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നു പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്നു.