ശൗ​ര്യാം​മാ​ക്ക​ൽ സ്പെ​ഷ​ൽ ജാ​തി ഉ​ത്പാ​ദി​പ്പി​ച്ച റോ​യി മാ​ത്യു​വി​ന് എ​ൻ​ഐ​എ​ഫ് അ​വാ​ർ​ഡ്
Tuesday, March 19, 2019 10:20 PM IST
തൊ​ടു​പു​ഴ: ജാ​തി​കൃ​ഷി​യി​ൽ വേ​റി​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യം കൈ​വ​രി​ച്ച ക​രി​മ​ണ്ണൂ​ർ പ​ള്ളി​ക്കാ​മു​റി സ്വ​ദേ​ശി ശൗ​ര്യാം​മാ​ക്ക​ൽ റോ​യി മാ​ത്യു​വി​ന് നാ​ഷ​ണ​ൽ ഇ​ന്ന​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ പ​ത്താ​മ​ത് നാ​ഷ​ണ​ൽ ഗ്രാ​സ്റൂ​ട്ട്സ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്.
ഗു​ണ​മേ​ൻ​മ​യേ​റി​യ ജാ​തി ഉ​ത്പാ​ദി​പ്പി​ച്ച​തി​നു​ള്ള അ​വാ​ർ​ഡ് ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ന​ഗ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി കൃ​ഷി​യി​ൽ ശ്ര​ദ്ധ​പ​തി​പ്പി​ച്ചി​ട്ടു​ള്ള ബി​രു​ദ​ദാ​രി​യാ​യ റോ​യി സ്വ​ന്തം അ​നു​ഭ​വ ജ്ഞാ​ന​ത്തി​ൽ നി​ന്നാ​ണ് ഗു​ണ​മേൻമയേ​റി​യ ജാ​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​ത്. റ​ബ​റി​ന് വി​ല​യി​ടി​ഞ്ഞ​തോ​ടെ ഇ​വ വെ​ട്ടി​നീ​ക്കി ര​ണ്ട​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ജാ​തി കൃ​ഷി ചെ​യ്തു. വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​ള്ള 100 ജാ​തി തൈ​ക​ളാ​ണ് ആ​ദ്യം ന​ട്ട​ത്.​എ​ന്നാ​ൽ ഇ​വ​യി​ൽ കൂ​ടു​ത​ലും ആ​ണ്‍​ചെ​ടി​ക​ളാ​യ​തി​നാ​ൽ കാ​യ്ഫ​ലം ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ചെ​ടി​ക​ളു​ടെ ഷൂട്ടുകൾ ശേ​ഖ​രി​ച്ച് ആ​ണ്‍​ചെ​ടി​ക​ളി​ൽ ഗ്രാ​ഫ്റ്റിം​ഗ് ന​ട​ത്താ​നാ​യി​രു​ന്നു അ​ടു​ത്ത ആ​ലോ​ച​ന.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി​യി​ൽ നി​ന്നു ശേ​ഖ​രി​ച്ച ഷൂട്ടുകൾ കൊ​ണ്ടു​വ​ന്ന് സ്വ​ന്തം തോ​ട്ട​ത്തി​ലെ ജാ​തി​ക​ളി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്തു പി​ടി​പ്പി​ച്ചു.​ഇ​പ്ര​കാ​രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത തൈ​ക​ളി​ൽ നി​ന്നു മൂ​ന്നാം വ​ർ​ഷം ത​ന്നെ കാ​യ്ഫ​ല​വും ല​ഭി​ച്ചു തു​ട​ങ്ങി. ഒ​രു ഞെ​ടു​പ്പി​ൽ ത​ന്നെ ര​ണ്ടോ അ​തി​ല​ധി​ക​മോ ജാ​തി​ക്ക കാ​യ്ക്കു​ന്ന​വ​യാ​ണ് ഇ​തി​ൽ കൂ​ടു​ത​ലും. നി​ല​വി​ൽ 15 മു​ത​ൽ 17 വ​ർ​ഷം വ​രെ പ്രാ​യ​മു​ള്ള ഗു​ണ​മേ·​കൂ​ടി​യ 175 ജാ​തി​മ​ര​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ലു​ള്ള​ത്.
17 വ​ർ​ഷം പ്രാ​യ​മു​ള്ള ഒ​രു ജാ​തി​മ​ര​ത്തി​ൽ നി​ന്നു പ്ര​തി​വ​ർ​ഷം 35 കി​ലോ ഉ​ണ​ക്ക​ജാ​തി​ക്ക​യും 10 കി​ലോ ജാ​തി​പ​ത്രി​യും ശ​രാ​ശ​രി ല​ഭി​ക്കു​ന്നു​ണ്ട്.​സ്വ​ന്തം തോ​ട്ട​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഗു​ണ​മേൻമയേ​റി​യ ജാ​തി​ക്ക​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പീ​രു​മേ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി വ​ഴി നാ​ഷ​ണ​ൽ ഇ​ന്ന​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റു​ക​യും അ​വി​ടെ നി​ന്നെ​ത്തി​യ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​നൗ​ഷാ​ദ് കൃ​ഷി​യി​ടം കാ​ണു​ക​യും ജാ​തി​ക്ക​യു​ടെ​യും ജാ​തി പ​ത്രി​യു​ടെ​യും സാ​ന്പി​ൾ ശേ​ഖ​രി​ച്ച് കോ​ഴി​ക്കോ​ട് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ റി​സേ​ർ​ച്ച് സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.​പ​രി​ശോ​ധ​ന​യി​ൽ ജാ​തി​പ​ത്രി​യി​ൽ ഇ​രു​പ​ത്ത​ഞ്ചു ശ​ത​മാ​നം ഓ​യി​ൽ ക​ണ്ട​ന്‍റ് ഉ​ള്ള​താ​യി ക​ണ്ടെ​ത്തി.​ഇ​തു അ​സാ​ധാ​ര​ണ​മാ​ണ്. വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന ജാ​തി​പ​ത്രി​യി​ൽ 10-12 ശ​ത​മാ​നം മാ​ത്രം ഓ​യി​ലാ​ണ് അ​ട​ങ്ങി​യി​ട്ടു​ള്ള​ത്.
എ​ന്നാ​ൽ റോ​യി​യു​ടെ തോ​ട്ട​ത്തി​ൽ നി​ന്നു ല​ഭി​ച്ച ജാ​തി​പ​ത്രി​യു​ടെ പ്ര​ത്യേ​ക​ത മ​ന​സി​ലാ​ക്കി​യ അ​ധി​കൃ​ത​ർ ഇ​ദ്ദേ​ഹ​ത്തെ ഗു​ജ​റാ​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​വാ​ർ​ഡ് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ജാ​തി​ക്കു പു​റ​മെ കൃ​ഷി​യി​ട​ത്തി​ൽ ഇ​ട​വി​ള​യാ​യി കൊ​ക്കോ,റ​ന്പു​ട്ടാ​ൻ തു​ട​ങ്ങി​യ കൃ​ഷി​യു​മു​ണ്ട്. ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​നാ​യി സ്വ​ന്തം സ്ഥ​ല​ത്ത് നി​ർ​മി​ച്ച കു​ള​ത്തി​ൽ നി​ന്നു വെ​ള്ളം പ​ന്പു ചെ​യ്ത് ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ വ​യ​റിം​ഗ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്റ്റാ​ന്‍റി​ൽ ജാ​തി, കൊ​ക്കോ, റ​ന്പു​ട്ടാ​ൻ തു​ട​ങ്ങി​യ​വ​യു​ടെ ചു​വ​ട്ടി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്പ്രിം​ഗ്ള​റി​ലൂ​ടെ കൃ​ഷി​യി​ടം ന​ന​യ്ക്കു​ക​യും ചെ​യ്യു​ന്നു. ക​ഠി​നാ​ധ്വാ​ന​വും കൃ​ഷി​യോ​ട് ചെ​റു​പ്പം മു​ത​ലു​ള്ള താ​ൽ​പ​ര്യ​വു​മാ​ണ് ജാ​തി കൃ​ഷി​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന് ഇ​ദ്ദേ​ഹ​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​യ​ത്.​ഭാ​ര്യ:​ടെ​സി.​മ​ക്ക​ൾ:​മാ​ത്യൂ​സ്(​ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്),ജോ​ണ്‍​സ്(​ബി​കോം വി​ദ്യാ​ർ​ഥി).