മാ​ർ പോ​ത്ത​നാ​മൂ​ഴി വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച മ​ഹ​നീ​യ വ്യ​ക്തി​ത്വ​ത്തി​നു​ട​മ: ദ​യാ​ബാ​യി
Tuesday, March 19, 2019 10:20 PM IST
തൊ​ടു​പു​ഴ: വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ​മൂ​ഹ​ത്തി​നു വേ​ണ്ടി ന​ൻ​മ ചെ​യ്തി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മാ​ർ മാ​ത്യു പോ​ത്ത​നാ​മൂ​ഴി​യെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി. ന്യൂ​മാ​ൻ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ർ മാ​ത്യു പോ​ത്ത​നാ​മൂ​ഴി അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ എ​ട്ടാ​മ​ത്തെ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.
ഇ​രു​ട്ടി​ൽ ത​പ്പി ന​ട​ന്ന​പ്പോ​ൾ അ​ക്ഷ​രം പോ​ലു​മ​റി​യാ​ത്ത ആ​ദി​വാ​സി​ക​ളി​ൽ നി​ന്നാ​ണ് ത​നി​ക്ക് മാ​ർ​ഗ​വും വെ​ളി​ച്ച​വു​മു​ണ്ടാ​യ​ത്. ന​മു​ക്ക് ചു​റ്റും ന​ട​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും ക​ണ്ടി​ട്ടും കാ​ണാ​തെ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ങ്കി​ലും അ​ര ജീ​വി​തം പോ​ലു​മി​ല്ലാ​ത്ത സ്ത്രീ​ക​ളും കു​ട്ടി​ക​ളും വീ​ടി​ന്‍റെ മു​റി​ക​ൾ​ക്കു​ള്ളി​ൽ ഇ​ഴ​ഞ്ഞു നീ​ങ്ങി​ക്ക​ഴി​യു​ന്ന ദു​രി​ത ജീ​വി​തം ക​ണ്ട​പ്പോ​ൾ മ​ന​സു ത​ക​ർ​ന്നു. ചെ​റു​പ്പ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ക​ഥ​ക​ളും കേ​ട്ട് സ്വ​പ്ന​ങ്ങ​ൾ ക​ണ്ടാ​ണ് വ​ള​ർ​ന്ന​ത്. ആ ​സ്വ​പ്ന​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​തെ​ന്നും ദ​യാ​ബാ​യി പ​റ​ഞ്ഞു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളെ​കു​റി​ച്ചു​ള്ള നാ​ട​കാ​വ​ത​ര​ണ​വും ദ​യാ​ബാ​യി വേ​ദി​യി​ൽ ന​ട​ത്തി. യോ​ഗ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ഡോ.​ജെ​ന്നി.​കെ.​അ​ല​ക്സ്, ഡോ.​ആ​ൽ​ബി​ഷ് .കെ.​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.