ര​ണ്ടു​ദി​വ​സ​മാ​യി മ​റ​യൂ​ർ പ​രി​ധി​ക്കു പു​റ​ത്ത്
Tuesday, March 19, 2019 10:20 PM IST
മ​റ​യൂ​ർ: ര​ണ്ടു​ദി​വ​സ​മാ​യി മ​റ​യൂ​ർ നി​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ബി​എ​സ്എ​ൻ​എ​ൽ പ​രി​ധി​ക്കു പു​റ​ത്താ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പ്ര​ദേ​ശ​ത്ത് ബി​എ​സ്എ​ൻ​എ​ൽ സേ​വ​നം പൂ​ർ​ണ​മാ​യും നി​ല​ച്ചു. മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​രി​ലേ​ക്ക് സ്വ​കാ​ര്യ ക​ന്പ​നി​ക്കു​വേ​ണ്ടി കേ​ബി​ൾ കു​ഴി​ച്ച​പ്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ൾ ത​ക​ർ​ത്ത​താ​ണ് മ​റ​യൂ​രി​ൽ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ സേ​വ​ന​മി​ല്ലാ​താ​കു​ന്ന​തി​നു കാ​ര​ണം. ലാ​ൻ​ഡ് ഫോ​ണ്‍ സം​വി​ധാ​ന​വും ഇ​വി​ടെ ല​ഭി​ക്കു​ന്നി​ല്ല. ബാ​ങ്കു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നി​ല്ല. കം​പ്യൂ​ട്ട​ർ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു.
ര​ണ്ടാ​ഴ്ച​മു​ൻ​പും ഇ​തേ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് മൂ​ന്നു​ദി​വ​സം മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. അ​ഞ്ചു​നാ​ട്ടി​ലെ ഏ​ക മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് ബി​എ​സ്എ​ൻ​എ​ൽ മാ​ത്ര​മാ​ണ്.
മൂ​ന്നാ​ർ മു​ത​ൽ ത​ല​യാ​ർ വ​രെ​യു​ള്ള 20 കി​ലോ​മീ​റ്റ​ർ ദൂ​രം ഒ​എ​ഫ്സി കേ​ബി​ൾ കു​ഴി​ച്ചി​ട്ടും ബാ​ക്കി സാ​റ്റ​ലൈ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യും മ​റ​യൂ​രി​ൽ സേ​വ​ന​മെ​ത്തി​ക്കു​വാ​നാ​ണ് സ്വ​കാ​ര്യ ക​ന്പ​നി ശ്ര​മി​ക്കു​ന്ന​ത്. നെ​റ്റ് സം​വി​ധാ​ന​വും മൊ​ബൈ​ൽ സം​വി​ധാ​ന​വും കി​ട്ട​ണ​മെ​ങ്കി​ൽ 40 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് മൂ​ന്നാ​റി​ലോ ഉ​ടു​മ​ലൈ​യി​ലോ പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് അ​ഞ്ചു​നാ​ട് നി​വാ​സി​ക​ൾ.