നാ​യാ​ട്ടു സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കീ​ഴ​ട​ങ്ങി
Tuesday, March 19, 2019 10:22 PM IST
രാ​ജ​കു​മാ​രി: മ​തി​കെ​ട്ടാ​ൻ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ നാ​യാ​ട്ടി​നെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.
കു​രു​വി​ളാ​സി​റ്റി കാ​ണി​യാ​ട്ട് ബി​ജു (42), എ​സ്റ്റേ​റ്റ് പൂ​പ്പാ​റ തു​ണി​യ​ന്പാ​യി​ൽ ജോ​ർ​ജ് (40) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.
ഒ​രാ​ഴ്ച മു​ന്പാ​ണ് മൂ​ന്നം​ഗ​സം​ഘം മ​തി​കെ​ട്ടാ​നി​ൽ നാ​യാ​ട്ടി​നെ​ത്തി​യ​ത്. വ​ന​ത്തി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക​രെ​ക​ണ്ട് ബി​ജു​വും ജോ​ർ​ജും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി നി​ഷാ​ന്ത് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. ഇ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​റ്റു പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ 29 വ​രെ കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു.