ഇ​ല​ന്തൂ​ർ വ​ലി​യ പ​ട​യ​ണി നാ​ളെ ‌‌
Tuesday, March 19, 2019 10:39 PM IST
ഇ​ല​ന്തൂ​ർ: വ​ല്യ​പ​ട​യ​ണി ദി​വ​സ​മാ​യ നാ​ളെ ഇ​ല​ന്തൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് എ​ഴു​തി ത​യാ​റാ​ക്കു​ന്ന കോ​ല​ങ്ങ​ളെ അ​ട​വി​യു​ടെ അ​ക​മ്പ​ടി​യോ​ടെ ക​ള​ത്തി​ലേ​ക്ക് വ​ര​വേ​ൽ​ക്കും. .
കൂ​ട്ട​ക്കോ​ല​ങ്ങ​ളാ​യ ഗ​ണ​പ​തി, മ​റു​ത, സു​ന്ദ​ര​യ​ക്ഷി, കാ​ല​ൻ, ഭൈ​ര​വി എ​ന്നീ കോ​ല​ങ്ങ​ളെ കൂ​ടാ​തെ ഇ​ന്ന് ക​ള​ത്തി​ൽ ലാ​സ്യ മോ​ഹി​ന ചു​വ​ടു​ക​ളു​മാ​യി മാ​യ യ​ക്ഷി തു​ള്ളി ഒ​ഴി​യും. കു​ന്നി​ല​മ്മ വാ​ഴു​ന്ന കി​ഴ​ക്ക് ക​ര​യു​ടെ പ​ട​യ​ണി ഉ​ത്സ​വ​ത്തി​ന്‍റെ വ​ൻ​ത​യാ​റെ​ടു​പ്പി​ലാ​ണ് ക​ര​ക്കാ​ർ. ‌

അ​റ​സ്റ്റു ചെ​യ്തു ‌‌

അ​ടൂ​ർ: ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​രം ആ​ന​ച്ച​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വി​നോ​ദി(37) നെ​യാ​ണ് എ​സ്ഐ ഹേ​മ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ടൂ​ർ ഇ​ല്ല​ത്തു​കാ​വ് ഗ​ണേ​ശ പ​രാ​ശ​ക്തി ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ൽ 18 ന് ​രാ​ത്രി കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു. ‌‌