വ​യോ​ധി​ക​ന് മ​ഹാ​ത്മ​യി​ല്‍ അ​ഭ​യം
Tuesday, March 19, 2019 10:39 PM IST
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​യോ​ധി​ക​നു മ​ഹാ​ത്മ​യി​ല്‍ അ​ഭ​യം. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ല​ഞ്ഞു​തി​രി​ഞ്ഞു കാ​ണ​പ്പെ​ട്ട നി​ല​യി​ല്‍ 60 വ​യ​സു തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​നെ പോ​ലീ​സ് കാ​ണു​ന്ന​ത്. അ​വ​ശ നി​ല​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ നി​ല​യ്ക്ക​ല്‍ എ​സ്ഐ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു വ​രു​ക​യാ​യി​രു​ന്നു.
ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​വ​രി​ല്‍ ആ​രെ​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ ഉ​പേ​ക്ഷി​ച്ച​തോ കൂ​ട്ടം തെ​റ്റി പി​രി​ഞ്ഞ​തോ ആ​കാ​മെ​ന്ന് നി​ല​യ്ക്ക​ല്‍ എ​സ്ഐ ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ലെ​യും സ​മീ​പ​ത്തെ​യും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ നി​ര​വ​ധി ത​വ​ണ അ​റി​യി​പ്പ് കൊ​ടു​ത്തെ​ങ്കി​ലും ആ​രും ഇ​ദ്ദേ​ഹ​ത്തെ തി​ര​ക്കി​യെ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ണ ചു​മ​ത​ല അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.
ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് തി​രു​വ​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി നി​ല​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും വ​യോ​ധി​ക​നെ ഏ​റ്റെ​ടു​ത്തു. ശ​ബ​രി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും സി​സി ടി​വി ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ വ​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.