ചൂ​ട് കൂ​ടു​ന്നു, ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ ‌
Tuesday, March 19, 2019 10:39 PM IST
‌പ​ത്ത​നം​തി​ട്ട: ചൂ​ടി​ന് നേ​രി​യ ആ​ശ്വാ​സ​വു​മാ​യി വേ​ന​ൽ​മ​ഴ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ പെ​യ്തു. ഇ​ടി​യും മി​ന്ന​ലും മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ല​ഭി​ച്ച​ത്.
പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ പ​ക​ൽ താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു. രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഉ​ച്ച​വെ​യി​ലി​ൽ പു​റ​ത്തി​റ​ങ്ങി​യ പ​ല​ർ​ക്കും അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി. നി​ര​ത്തു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​യ​ത്. ടാ​ർ മി​ക്സ​ച​റു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ ടോ​റ​സു​ക​ളു​ടെ യാ​ത്ര ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും കാ​ൽ​ന​ട​ക്കാ​രെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. ഇ​വ​യി​ൽ നി​ന്നു​ള്ള അ​സ​ഹ്യ​മാ​യ ചൂ​ട് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു​ണ്ട്.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ര​ത്തു​ക​ളി​ൽ ടോ​റ​സു​ക​ളും ടി​പ്പ​റു​ക​ളും പാ​യു​ക​യാ​ണ്.പ​ക​ൽ​ച്ചൂ​ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു.
പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫ് ബൂ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ആ​നി​ക്കാ​ട് ഭാ​ഗ​ത്ത് സൂ​ര്യാ​ത​പ​മേ​റ്റ​തോ​ടെ പ്ര​വ​ർ​ത്ത​ക​രി​ൽ ഭീ​തി പ​ര​ന്നി​ട്ടു​ണ്ട്. ‌‌