പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ നാ​ളെ ആ​രം​ഭി​ക്കും ‌‌
Tuesday, March 19, 2019 10:39 PM IST
മ​ല്ല​പ്പ​ള്ളി: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ച​ങ്ങ​നാ​ശേ​രി- ക​വി​യൂ​ർ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, മ​ല്ല​പ്പ​ള്ളി അ​റി​യി​ച്ചു.
ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന​യി​ൽ നി​ന്നാ​രം​ഭി​ച്ച് തി​രു​വ​ല്ല - കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ തോ​ട്ട​ഭാ​ഗം ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി-​ക​വി​യൂ​ർ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ക​യെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ സ്വ​പ്ന​മാ​യി​രു​ന്നു.
പെ​രു​ന്ന മു​ത​ൽ പാ​യി​പ്പാ​ട് വ​രെ​യും പാ​യി​പ്പാ​ട് മു​ത​ൽ മു​ത​ൽ തോ​ട്ട​ഭാ​ഗം വ​രെ​യും ര​ണ്ടു റീ​ച്ചു​ക​ളാ​യാ​ണ് നി​ർ​മാ​ണം. ആ​ദ്യ​ഘ​ട്ടം പാ​യി​പ്പാ​ട് മു​ത​ൽ തോ​ട്ട​ഭാ​ഗം വ​രെ​യു​ള്ള നി​ർ​മാ​ണം നാ​ളെ ആ​രം​ഭി​ക്കും.
നി​ർ​മാ​ണ​വേ​ള​യി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം വ​ലി​യ വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും റൂ​ട്ട് മാ​റ്റി പോ​കേ​ണ്ടി വ​രും. പാ​യി​പ്പാ​ട് മു​ത​ൽ ക​ണി​യാ​മ്പാ​റ വ​രെ​യാ​ണ് തു​ട​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക.
പാ​യി​പ്പാ​ട് നി​ന്നും തോ​ട്ട​ഭാ​ഗ​ത്തി​നും തി​രി​ച്ചും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ തി​രു​വ​ല്ല റൂ​ട്ടി​ൽ കി​ഴ​ക്ക​ൻ മു​ത്തൂ​ർ എ​ത്തി
കി​ഴ​ക്ക​ൻ മു​ത്തൂ​ർ - മ​ന​യ്ക്ക​ച്ചി​റ റോ​ഡി​ലൂ​ടെ ക​ണി​യാ​മ്പാ​റ​യി​ലും മ​ന​യ്ക്ക​ച്ചി​റ എ​ത്തി റ്റി​കെ റോ​ഡി​ലും എ​ത്താ​വു​ന്ന​താ​ണ്. ‌