യു​വ​തി​യെ പൊ​ള്ള​ലേ​ല്പി​ച്ച സം​ഭ​വ​ം: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു ‌‌
Tuesday, March 19, 2019 10:40 PM IST
തി​രു​വ​ല്ല: യു​വ​തി​യെ പൊ​ള്ള​ലേ​ല്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തി​രു​വ​ല്ല ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ​ക​ൽ യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ല്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി കു​മ്പ​നാ​ട് സ്വ​ദേ​ശി അ​ജി​ൻ​റെ​ജി മാ​ത്യു​വി (18) നെ ​ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ല്ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.
തു​ട​ർ​ന്ന് കൃ​ത്യം ന​ട​ത്തി​യ തി​രു​വ​ല്ല ചി​ല​ങ്ക ജം​ഗ്ഷ​ൻ, ഇ​യാ​ൾ പെ​ട്രോ​ൾ വാ​ങ്ങി​യ പു​ല്ലാ​ട്ടു​ള്ള സ്വ​കാ​ര്യ പെ​ട്രോ​ൾ പ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പി​ന്നീ​ട് തി​രു​വ​ല്ല സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു.
ഇ​ന്ന് പ്ര​തി​യെ തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ യു​വ​തി ഇ​പ്പോ​ഴും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യാ​തെ എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ‌