യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ 23ന് ‌‌
Tuesday, March 19, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നോ​ടെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.
അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നു​ക​ൾ 25 ന് ​അ​ടൂ​ർ, തി​രു​വ​ല്ല. 26 ന് ​കോ​ന്നി, റാ​ന്നി, 27 ന് ​ആ​റ​ന്മു​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.
യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ എം​പി​യു​മാ​യ ജോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഫ. പി.​ജെ കു​ര്യ​ൻ, സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്ജ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, ജോ​സ​ഫ് എം.​പു​തു​ശേ​രി, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​ഇ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, പി.​മോ​ഹ​ൻ​രാ​ജ്, കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം രാ​ജു, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, സ​നോ​ജ് മേ​മ​ന, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ. ​ഷം​സൂ​ദ്ദീ​ൻ, കെ. ​ജ​യ​വ​ർ​മ, ടി.​എം ഹ​മീ​ദ്, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, സ​മ​ദ്, കെ. ​എ​സ് ശി​വ​കു​മാ​ർ, ടി.​കെ സാ​ജു, വി​ഷ്ണു മ​ണ്ണ​ടി, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, ജോ​ൺ കെ. ​മാ​ത്യൂ​സ്, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് ചെ​യ​ർ​മാ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ‌