പ്ര​തി​പ​ക്ഷ റോ​ളി​ൽ യു​ഡി​എ​ഫ്, ബി​ജെ​പി​യെ പ്ര​തി​രോ​ധി​ച്ച് എ​ൽ​ഡി​എ​ഫ് ‌
Tuesday, March 19, 2019 10:40 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ളാ​കും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന​തി​ൽ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ​ക്കു ത​ർ​ക്ക​മി​ല്ല.
ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ വി​ല​യി​രു​ത്തി ജ​നം​വോ​ട്ടു ചെ​യ്യു​മെ​ന്ന് ബി​ജെ​പി പ​റ​ഞ്ഞ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള വോ​ട്ടാ​യി​രി​ക്കു​മി​തെ​ന്ന​തി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ത​ർ​ക്ക​മി​ല്ല. സം​സ്ഥാ​ന വി​ഷ​യ​മാ​യ​പ്പോ​ൾ യു​ഡി​എ​ഫും ബി​ജെ​പി​യും എ​ൽ​ഡി​എ​ഫി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്തു.
പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ ജ​ന​വി​ധി 2019 സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ (എ​ൽ​ഡി​എ​ഫ്), കെ​പി​സി​സി ട്ര​ഷ​റാ​ർ ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം (യു​ഡി​എ​ഫ്) എ​ന്നി​വ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള നി​ല​പാ​ടു​ക​ളി​ൽ ഒ​ന്നി​ച്ച​പ്പോ​ൾ ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ശ​ബ​രി​മ​ല, പ്ര​ള​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യാ​ണ് ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ സം​സാ​രി​ച്ച​ത്. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ സ്വാ​ഗ​ത​വും സ​ന്തോ​ഷ് കുന്നു​പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ‌