പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും ‌‌
Tuesday, March 19, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: മാ​തൃ​കാ​പെ​രു​മാ​റ്റ ച​ട്ട​മ​നു​സ​രി​ച്ച് ജാ​തി​യു​ടേ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും പേ​രി​ല്‍ വോ​ട്ടു​ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി നൂ​ഹ് നി​ർ​ദേ​ശി​ച്ചു.
ക്ഷേ​ത്ര​ങ്ങ​ള്‍, പ​ള്ളി​ക​ള്‍, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല.വി​വി​ധ ജാ​തി​ക​ളും സ​മു​ദാ​യ​ങ്ങ​ളും ത​മ്മി​ല്‍ മ​ത​പ​ര​മാ​യും ഭാ​ഷാ​പ​ര​മാ​യും സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ള​വാ​ക്കു​ന്ന​തും പ​ര​സ്പ​രം വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും പാ​ര്‍​ട്ടി​ക​ളോ സ്ഥാ​നാ​ർ​ഥി​ക​ളോ ഏ​ര്‍​പ്പെ​ട​രു​ത്.
മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ ന​യ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും പൂ​ര്‍​വ​കാ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മാ​ത്ര​മാ​യി ഒ​തു​ക്കി നി​ര്‍​ത്ത​ണം.
പൊ​തു​പ്ര​വ​ര്‍​ത്ത​ന​വു​മാ​ യി ബ​ന്ധ​മി​ല്ലാ​ത്ത സ്വ​കാ​ര്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്ക​രു​ത്. മ​റ്റ് പാ​ര്‍​ട്ടി​ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.
വോ​ട്ട​ര്‍​മാ​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​ക​ല്‍, അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ക​ള്ള​വോ​ട്ട് ചെ​യ്യ​ല്‍, പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കും തി​രി​ച്ചും വോ​ട്ട​ര്‍​മാ​രെ വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ക്ക​ല്‍ തു​ട​ങ്ങി​യ​വ പാ​ടി​ല്ല.അ​നു​വാ​ദ​മി​ല്ലാ​തെ മ​റ്റൊ​രാ​ളു​ടെ ഭൂ​മി​യോ കെ​ട്ടി​ട​മോ ചു​റ്റു​മ​തി​ലോ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ‌