കു​ര്യ​ന്‍റെ റെ​ക്കാ​ർ​ഡ് ജി​ല്ല​യി​ൽ മ​റ്റാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല
Tuesday, March 19, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ സ്വ​ന്തം എം​പി ആ​യാ​ണ് പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ജി​ല്ല​യും നി​യോ​ജ​ക​മ​ണ്ഡ​ല​വും ഉ​ണ്ടാ​കു​ന്ന​തി​നു മു​ന്പേ എംപിയാണ് അദ്ദേഹം.
1980 ലാ​ണ് പി.​ജെ. കു​ര്യ​ൻ ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ലെ​ത്തു​ന്ന​ത്. പ​ഴ​യ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ട്ട​കം. കു​ര്യ​ന്‍റെ ആ​ദ്യ ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പു കാലത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​ത​ന്നെ രൂ​പീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന​ത്തെ തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളും പ​ഴ​യ ആ​റന്മുള, പ​ന്ത​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളും അ​ന്ന് മാ​വേ​ലി​ക്ക​ര​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.
ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് കു​ര്യ​ൻ അ​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​തി​രാ​ളി എ​ൻ​ഡി​പി​യി​ലെ തേ​വ​ള്ളി മാ​ധ​വ​ൻ​പി​ള്ള​യാ​യി​രു​ന്നു.
പി.​ജെ. കു​ര്യ​ൻ ഉ​ൾ​പ്പെ​ട്ടി​രു​ന്ന കോ​ണ്‍​ഗ്ര​സ് -യു ​അ​ന്ന് എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം എ.​കെ. ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം യു​ഡി​എ​ഫി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ കു​ര്യ​നും കോ​ണ്‍​ഗ്ര​സ് ഐ​യി​ലാ​യി.
1982ൽ ​പ​ത്ത​നം​തി​ട്ട ജി​ല്ല രൂ​പീ​ക​രി​ച്ചു. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ഡി​സി​സി​യാ​യി കു​ര്യ​ന്‍റെ ത​ട്ട​ക​വും.പി​ന്നീ​ട് 1984ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ര്യ​ൻ ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. പ​ഴ​യ ഇ​ടു​ക്കി​യു​ടെ ഭാ​ഗ​ങ്ങ​ളും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. മാ​തൃ​ജി​ല്ല​യി​ൽ നി​ന്നു​ള്ള എം​പി​യാ​യി വീ​ണ്ടും അ​ദ്ദേ​ഹ​ം പാർലമെന്‍റിലുണ്ടായി. സി​പി​ഐ​യി​ലെ സി.​എ. കു​ര്യ​നെ റെ​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 1989, 1991, 1996, 1998 വ​ർ​ഷ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കു​ര്യ​ൻ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു.
സു​രേ​ഷ് കു​റു​പ്പ്, എം.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, നൈ​നാ​ൻ കോ​ശി എ​ന്നി​വ​ർ എ​തി​രാ​ളി​ക​ളാ​യി വ​ന്നു. 1999ൽ ​ഇ​ടു​ക്കി​യി​ലേ​ക്കു മാ​റി മ​ത്സ​രി​ച്ച അ​ദ്ദേ​ഹം കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ര്യ​ൻ മ​ത്സ​രി​ച്ചി​ല്ല.
1980 മു​ത​ൽ തു​ട​ർ​ച്ച​യാ​യ 19 വ​ർ​ഷം ലോ​ക്സ​ഭാം​ഗം. ലോ​ക്സ​ഭാം​ഗ​മാ​യി​രി​ക്കെ ര​ണ്ടു​ത​വ​ണ കേ​ന്ദ്ര​മ​ന്ത്രി​യാ​യി. 2005ൽ ​രാ​ജ്യ​സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹം 2011ലും ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2018ൽ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ​ഭ വി​ട്ടി​റ​ങ്ങു​ന്പോ​ൾ രാ​ജ്യ​സ​ഭ​യു​ടെ ഉ​പാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു. 31 വ​ർ​ഷം പാ​ർ​ല​മെ​ന്‍റം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച റിക്കാർഡ് പത്തനംതിട്ടയിൽ മറ്റാർക്കുമില്ല.